For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ആരാധകരുടെ ഒരു കാര്യം.... ഡേവിഡ് ബെക്കാമിന്റെ പ്രതിമ നിര്‍മ്മിച്ച് ബുദ്ധക്ഷേത്രം

ബാങ്കോക്ക്: ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ടിട്ടുള്ള താരമാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം. കളിക്കാരനെന്ന നിലയിലും തന്റെ സൗന്ദര്യംകൊണ്ടും ഏറെ ആരാധകരെ സൃഷ്ടിച്ച ബെക്കാം നിലവില്‍ അമേരിക്കന്‍ ലീഗില്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരാധകരുടെ എക്കാലത്തെയും പ്രിയങ്കരനായ ബെക്കാമിന്റെ പേരില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകളുണ്ട്.

beckham

എന്നാല്‍ താരത്തോടുള്ള ആരാധനമൂത്ത് ക്ഷേത്രത്തില്‍ ദൈവരൂപങ്ങളോടൊപ്പം ബെക്കാമിന്റെ രൂപം നിര്‍മ്മിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ബുദ്ധക്ഷേത്രത്തിലാണ് ബെക്കാമിന്റെ പ്രതിമയുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ബെക്കാമിന്റെ രൂപത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പ്രതിമയുടെ നിര്‍മ്മാണം. ചുമര്‍ചിത്രങ്ങളിലെ ദൈവ രൂപത്തോടൊപ്പമാണ് ബെക്കാമിന്റെ ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നത്.ബെക്കാം മാത്രമല്ല മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ കാര്‍ട്ടൂണ്‍ കഥാപാത്രം മിക്കി മൗസ് അമാനുഷിക കഥാപാത്രം സൂപ്പര്‍മാന്‍ എന്നിവയുടെ രൂപവും ഇവിടെ നിര്‍മ്മിച്ച് വെച്ചിട്ടുണ്ട്.

1996മുതല്‍ 2009വരെ ഇംഗ്ലണ്ട് ദേശീയ ടീമിലെ നിര്‍ണ്ണായക താരമായിരുന്ന ബെക്കാം 115 മത്സരത്തില്‍ നിന്ന് 17 ഗോള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളിലും സജീവമായിരുന്ന ബെക്കാം 1992 മുതല്‍ 2003വരെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളിച്ചു. 265 മത്സരങ്ങളില്‍ യുണൈറ്റഡിനൊപ്പം ബൂട്ടുകെട്ടിയ താരം 2003ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി. 2007മുതല്‍ 2012വരെ അമേരിക്കന്‍ ലീഗില്‍ എല്‍ എ ഗ്യാലക്‌സിക്ക് വേണ്ടി കളിച്ച അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്കുവേണ്ടി കളിച്ചാണ് കരിയര്‍ അവസാനിപ്പിച്ചത്. ബെക്കാമിന്റെ ടീമിനൊപ്പമുള്ള കാലത്തെ ഓര്‍മ്മപ്പെടുത്താന്‍ എല്‍ എ ഗ്യാലക്‌സിയും ബെക്കാമിന്റെ പ്രതിമ നിര്‍മ്മിച്ചിട്ടുണ്ട്.

Story first published: Wednesday, June 12, 2019, 13:18 [IST]
Other articles published on Jun 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+