വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാലൺ ഡിയോർ നേടിയ മെസ്സിക്ക് അഭിനന്ദനവുമായി ബെക്കാമും റൊണാള്‍ഡോയും

ലണ്ടന്‍: ആറാം തവണയും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലൺ ഡിയോർ പുരസ്‌കാരം സ്വന്തമാക്കിയ അര്‍ജന്റീനയുടേയും ബാഴ്‌സലോണയുടേയും കളിക്കാരനായ ലയണല്‍ മെസ്സിക്ക് അഭിനന്ദനവുമായി മുന്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാം. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്ന് ഒരിക്കല്‍ക്കൂടി മെസ്സി സ്വന്തമാക്കിയത്.

അഭനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ എന്നാണ് ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയും മെസ്സിക്ക് അഭിനന്ദനവുമായി എത്തി. മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഗാരി ലിനേക്കറും മെസ്സിയെ അഭിനന്ദിച്ചിട്ടുണ്ട്. അതിശയകരമായ ഫുട്‌ബോള്‍ കരിയറാണ് മെസ്സിയുടേത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരവും മെസ്സിതന്നെ. മെസ്സി അവാര്‍ഡ് തീര്‍ത്തും അര്‍ഹിച്ചിരുന്നതായും അദ്ദേഹം കുറിച്ചു.

ബാലണ്‍ ഡി ഓര്‍; വാന്‍ ഡൈക്കിനെതിരെ ആഞ്ഞടിച്ച് ക്രിസ്റ്റിയാനോയുടെ സഹോദരിബാലണ്‍ ഡി ഓര്‍; വാന്‍ ഡൈക്കിനെതിരെ ആഞ്ഞടിച്ച് ക്രിസ്റ്റിയാനോയുടെ സഹോദരി

David Bechkam, Ronaldo congratulate to Lionel Messi

കഴിഞ്ഞ രണ്ടുവര്‍ഷം പിറകിലായിപ്പോയ മെസ്സി ഇത്തവണ പുരസ്‌കാരം കൈവിട്ടില്ല. ബാഴ്‌സലോണയ്ക്കുവേണ്ടി കഴിഞ്ഞ സീസണില്‍ 36 ഗോളുകളാണ് താരം നേടിയത്. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന സൂപ്പര്‍താരം ഇക്കുറിയും മികച്ച തുടക്കമിട്ടുകഴിഞ്ഞു. ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡൈക്ക് മെസ്സിക്ക് കടുത്ത എതിരാളിയായിരുന്നെങ്കിലും വോട്ടെടുപ്പില്‍ വാന്‍ഡൈക്ക് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Story first published: Tuesday, December 3, 2019, 11:56 [IST]
Other articles published on Dec 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X