വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമ ക്ഷേത്ര ഭൂമി പൂജ വലിയ ആത്മസംതൃപ്തിയുടെ നിമിഷം: മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

കറാച്ചി: ഏറെ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനായുള്ള ഭൂമി പൂജ ഇന്നലെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്,ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. 'രാമന്റെ മഹത്വം ഇരിക്കുന്നത് പേരിലല്ല, പ്രവര്‍ത്തിയിലാണ്. തെറ്റിന് മുകളില്‍ ശരി നേടിയ വിജയത്തിന്റെ അടയാളമാണ് രാമന്‍. ഇന്ന് ലോകമെങ്ങും സന്തോഷത്തിന്റെ തിര അലയടിക്കുകയാണ്. വലിയ ആത്മസംതൃപ്തി നല്‍കുന്ന നിമിഷമാണിത്'-ഡാനിഷ് കനേരിയ ട്വിറ്ററിലൂടെ പ്രതികരിച്ചു.

പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുള്ള രണ്ടാമത്തെ ഹിന്ദു മതസ്ഥനാണ് കനേരിയ. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ക്യാംപെയ്‌നാണ് നടക്കുന്നത്. ഒത്തുകളികേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് നിലവില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന താരമാണ് കനേരിയ. നേരത്തെ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കവെ തന്നോട് മതപരമായ വേര്‍തിരിവ് നടത്തിയെന്ന് കനേരിയ വെളിപ്പെടുത്തിയിരുന്നു. ഷുഹൈബ് അക്തര്‍ യുട്യൂബ് ചാനലിലൂടെ കനേരിയ പാകിസ്താന്‍ ടീമില്‍ വര്‍ഗീയതയ്ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത് ശരിവെച്ച് കനേരിയയും രംഗത്തെത്തിയത്.

danishkaneria

താന്‍ ഹിന്ദുവായിരുന്നതിനാല്‍ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനോ കൂടുതല്‍ ഇടപഴകാനോ സഹതാരങ്ങള്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ കനേരിയ നിലപാട് മയപ്പെടുത്തിയിരുന്നു. ഒത്തുകളി കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് തനിക്ക് മാത്രം ആജീവനാന്ത വിലക്ക് നല്‍കിയത് പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉമ്മര്‍ അക്മലിന്റെ വിലക്ക് 3 വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറച്ചിരുന്നു. ഇത്തരത്തില്‍ മതവും പിടിപാടും നോക്കിയാണ് പിസിബി തീരുമാനം എടുക്കുന്നതെന്ന് കനേരിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിരവധി തവണ മടങ്ങിവരാന്‍ അവസരം നല്‍കണമെന്ന് കനേരിയ ആവിശ്യപ്പെട്ടെങ്കിലും പിസിബി പരിഗണിച്ചില്ല. സ്പിന്‍ ബൗളറായ കനേരിയ പാകിസ്താനുവേണ്ടി 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റും 18 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റുമാണ് വീഴ്ത്തിയത്.

Story first published: Thursday, August 6, 2020, 13:25 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X