Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയില്‍ വരും: ഡാനിഷ് കനേരിയ

കറാച്ചി: ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയിലെത്തുമെന്ന് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരി. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച രണ്ടാമത്തെ ഹിന്ദു മതസ്ഥനായ ഡാനിഷ് കനേരിയ സമീപ കാലത്തായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മതപരമായ വിവേചനത്തിനെതിരെയും പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ അയോധ്യയില്‍ പണിയുന്ന രാമ ക്ഷേത്രം കാണാനെത്തുമെന്നാണ് കനേരിയ പറഞ്ഞിരിക്കുന്നത്. ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനേരിയ ഇക്കാര്യം പറഞ്ഞത്. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമി പൂജ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ പിന്തുണയുമായി കനേരിയ ട്വീറ്റ് ചെയ്തിരുന്നു. രാമന്റെ മഹത്വം ഇരിക്കുന്നത് പേരിലല്ല,പ്രവര്‍ത്തിയിലാണ്. തെറ്റിന് മുകളില്‍ ശരി നേടിയ വിജയത്തിന്റെ അടയാളമാണ് രാമന്‍.

danishkaneria

ഇന്ന് ലോകമെങ്ങും സന്തോഷത്തിന്റെ തിര അലയടിക്കുകയാണ്. വലിയ ആത്മസംതൃപ്തി നല്‍കുന്ന നിമിഷമാണിതെന്നാണ് ഡാനിഷ് കനേരിയ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഈ ട്വിറ്റര്‍ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയിലെത്തുമെന്ന് കനേരിയ പ്രതികരിച്ചത്. 'ഒരു മതവിശ്വാസിയാണ് ഞാന്‍. ഹിന്ദുമത വിശ്വാസിയായതിനാല്‍ രാമന്റെ പാത പിന്തുടരാനാണ് എപ്പോഴും ശ്രമിക്കുന്നത്. ചെറുപ്പം മുതല്‍ രാമായണത്തെക്കുറിച്ച് അറിയുകയും രാമന്റെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും ചെയ്തിരുന്നു.

രാമ ക്ഷേത്രത്തിനായുള്ള ഭൂമി പൂജയ്ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത് ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല. ഞാന്‍ രാമന്റെ വിശ്വാസി ആയതിനാല്‍ മാത്രമാണ് അങ്ങനെ ചെയ്തത്. രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും'-ഡാനിഷ് കനേരിയ പറഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. രാജ്യത്തിനുവേണ്ടി കളിച്ച് പല ടീമുകള്‍ക്കെതിരെയും വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്. ഇത് എന്നെ സംബന്ധിച്ച് വലിയ ബഹുമതിയായാണ് കാണുന്നതെന്നും കനേരിയ പറഞ്ഞു.

ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന താരമാണ് കനേരിയ. തിരിച്ചുവരാന്‍ ശ്രമിച്ചപ്പോഴെല്ലാം പിസിബി അവഗണിച്ചെന്നും മതവും പാരമ്പര്യവും നോക്കിയാണ് പിസിബി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും നേരത്തെ കനേരിയ ആരോപിച്ചിരുന്നു. മുഹമ്മദ് അമീറിന് തിരിച്ചുവരാന്‍ അവസരം നല്‍കിയിട്ടും തനിക്ക് അവസരം തന്നില്ലെന്നും ഈ അടുത്ത് ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചതും പിസിബിയുടെ തിരിച്ചുവ്യത്യാസമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പാകിസ്താനുവേണ്ടി 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റും 18 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റുമാണ് വീഴ്ത്തിയത്.

Story first published: Wednesday, August 12, 2020, 15:20 [IST]
Other articles published on Aug 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+