വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിനെട്ടുവര്‍ഷത്തെ കരിയറിനുശേഷം ഡാനിയേല്‍ ഡി റോസി റോമ വിടുന്നു

റോം: ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ്. റോമയുടെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായ ഡാനിയല്‍ ഡി റോസി 18 വര്‍ഷത്തിനുശേഷം ക്ലബ്ബിനോട് വിടപറയുന്നു. സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുകയാണ് റോസി പ്രഖ്യാപിച്ചു. മേയ് 26-ന് പാര്‍മയ്‌ക്കെതിരേ സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തോടെ ഡി റോസി ക്ലബ്ബിന്റെ ജഴ്‌സി അഴിക്കും.

358 റണ്‍സ് നേടിയിട്ടും പാക്കിസ്ഥാന് തോല്‍വി; ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തച്ചുതകര്‍ത്തു358 റണ്‍സ് നേടിയിട്ടും പാക്കിസ്ഥാന് തോല്‍വി; ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തച്ചുതകര്‍ത്തു

2006ല്‍ ഇറ്റലി ലോകകപ്പ് നേടിയപ്പോള്‍ അംഗമായിരുന്നു 35 വയസ്സുള്ള റോമ ക്യാപ്റ്റന്‍. 2000ത്തില്‍ ഒസ്റ്റിയ മരിയില്‍നിന്ന് റോമയിലെത്തിയ റോസി 615 മത്സരങ്ങള്‍ കളിച്ചു. 63 ഗോളുകളും നേടി. 2007-ലും 2008-ലും കോപ്പാ ഇറ്റാലിയ, 2007ല്‍ സൂപ്പര്‍കോപ്പയും നേടിയ ടീമില്‍ അംഗമായിരുന്നു. റോമയില്‍നിന്നും വിരമിച്ചശേഷം മറ്റൊരു ക്ലബ്ബില്‍ ചേരുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

danielderossi

ക്ലബ്ബ് വിടാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡി റോസി പറഞ്ഞു. ഇത് തന്റെ തീരുമാനമാണെങ്കിലും ഒരിക്കലും സന്തോഷത്തോടെയായിരിക്കില്ല ടീമില്‍നിന്നുള്ള വിടവാങ്ങല്‍. വൈകാരികമായി അത്രയും അടുപ്പം ക്ലബ്ബുമായും ആരാധകരുമായും തനിക്കുണ്ട്. ടീമില്‍ തുടരാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതാണ് മികച്ച സമയമെന്ന് മനസ് പറയുന്നതായും റോസി വ്യക്തമാക്കി.

Story first published: Wednesday, May 15, 2019, 10:23 [IST]
Other articles published on May 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X