Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വസ് ഇനി സാവോ പോളോയില്‍

റിയോ ഡി ജനെയ്‌റോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഡാനി ആല്‍വസ് സാവോ പോളോയുമായി കരാറിലെത്തി.2022രെ ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. ഇത്തവണത്തെ കോപ്പാ അമേരിക്കയില്‍ ബ്രസീലിനെ കിരീടത്തിലെത്തിച്ച നായകനാണ് ആല്‍വസ്.ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് അവസാന സീസണോടെ പടിയിറങ്ങിയ ആല്‍വസ് നാട്ടില്‍ തുടരുന്നതിനായാണ് ബ്രസീല്‍ ക്ലബ്ബുമായി കരാറിലെത്തിയത്.

പ്രതിരോധ താരമായ ആല്‍വസ്് 2001ല്‍ ബഹീറയിലൂടെയാണ് ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്.2002ല്‍ സെവിയ്യയിലേക്ക് ചേക്കേറിയ താരം ആറ് വര്‍ഷം ക്ലബ്ബിനൊപ്പം ചെലവിട്ടു.175 മത്സരത്തില്‍ നിന്ന് 11 ഗോളും അദ്ദേഹം സ്വന്തം പേരിലാക്കി. സെവിയ്യയിലെ മികച്ച പ്രകടനം ലാ ലിഗ സൂപ്പര്‍ കപ്പ് ബാഴ്‌സലോണയിലേക്ക് ആല്‍വസിന് വഴി തുറന്നു.എട്ട് കൊല്ലം ബാഴ്‌സ പ്രതിരോധത്തിലെ നിര്‍ണ്ണായക താരമായിരുന്നു ആല്‍വസ്. 247 മത്സരങ്ങളില്‍ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞ് 14 ഗോളും ആല്‍വസ് സ്വന്തമാക്കി. ബാഴ്‌സയ്‌ക്കൊപ്പം ആറ് ലാ ലിഗ്,നാല് കോപ്പാ ഡെല്‍ റേ,നാല് സൂപ്പര്‍ കോപ്പ,മൂന്ന് ചാമ്പ്യന്‍സ് ലീഗ്,മൂന്ന് സൂപ്പര്‍ കപ്പ്,മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയും ആല്‍വസ് നേടി.

danialves

2016ല്‍ സ്‌പെയിനില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ആല്‍വസ് കൂടുമാറി.എന്നാല്‍ ഒറ്റ സീസണില്‍ മാത്രമാണ് ക്ലബ്ബിനൊപ്പം തുടര്‍ന്നത്.തൊട്ടടുത്തവര്‍ഷം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്കെത്തിയ ആല്‍വസ്് രണ്ട് കൊല്ലം ക്ലബ്ബിനുവേണ്ടി കളിച്ചു.48 മത്സരത്തില്‍ നി്ന്ന് രണ്ട് ഗോളും അദ്ദേഹം അക്കൗണ്ടിലാക്കി.

ദേശീയ ടീമിനൊപ്പവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ആല്‍വസ് നെയ്മറിന് പരിക്കേറ്റതോടെയാണ് ബ്രസീലിന്റെ നായകസ്ഥാനത്തെത്തിയത്. മഞ്ഞപ്പടയുടെ ജഴ്‌സില്‍ 115 മത്സരം കളിച്ചിട്ടുള്ള ആല്‍വസ് എട്ട് ഗോളുകളാണ് നേടിയത്.ബ്രസീലിനൊപ്പം രണ്ട് കോപ്പാ അമേരിക്ക,രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പ് എന്നിവയും അദ്ദേഹം നേടി.

Story first published: Saturday, August 3, 2019, 9:17 [IST]
Other articles published on Aug 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+