Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഇനി സ്റ്റെയിനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ചു

ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഇനി ഡെയ്ല്‍ സ്റ്റെയിനില്ല | Oneindia Malayalam

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതെന്ന് സ്‌റ്റെയിന്‍ പറഞ്ഞു. 36 കാരനായ സ്റ്റെയിന് അടുത്തിടെ പരിക്ക് കടുത്ത തിരിച്ചടി നല്‍കിയിരുന്നു. ഇതും ടെസ്റ്റ് മതിയാക്കാന്‍ പ്രേരണയായി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളറെന്ന ബഹുമതിയോടെയാണ് സ്‌റ്റെയിനിന്റെ പടിയിറക്കം.93 ടെസ്റ്റില്‍ നിന്നായി 439 വിക്കറ്റുകള്‍ നേടിയ അദ്ദേഹം ഈ വര്‍ഷത്തിന്റെ തുടക്കമാണ് ഷോണ്‍ പൊള്ളോക്കിനെ മറികടന്ന് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. വേഗതയ്‌ക്കൊപ്പം കൃത്യമായ ലൈനും ലെങ്തും കാത്തുസൂക്ഷിച്ച സ്റ്റെയിന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌ന ബൗളര്‍മാരുടെ പട്ടികയില്‍ മുഖ്യ സ്ഥാനക്കാരനായിരുന്നു.

dalesteyn

''ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്.എന്റെ അഭിപ്രായത്തില്‍ ടെസ്റ്റാണ് ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ ഫോര്‍മാറ്റ്.ഇത് നിങ്ങളെ മാനസികവും ശാരീരികവും വൈകാരികവുമായി പരീക്ഷിക്കും.ഇനിയൊരു ടെസ്റ്റ് മത്സരം കളിക്കാന്‍ സാധിക്കില്ലെന്നത് വേദനാജനകമാണ്.എന്നാല്‍ ഏകദിനത്തിലും ട്വന്റിയിലും കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ തീരുമാനം അനിവാര്യമാണ്.ഇനിയുള്ള സമയം മികച്ച പ്രകടനത്തിനായുള്ള പരിശ്രമത്തിനായി മാറ്റിവെക്കും. ക്രിക്കറ്റിലെ എല്ലാവരെയും ഇഷ്ടമാണ്.ആരുടെയും പേരെടുത്ത് പറയുന്നില്ല.എല്ലാവരും എന്റെ യാത്രയുടെ ഭാഗമായിരുന്നു. പരിമിത ഓവറിലും ഇനിയും മുന്നോട്ട് പോകാമെന്നാണ് പ്രതീക്ഷ.എല്ലാവര്‍ക്കും നന്ദി''സ്റ്റെയിന്‍ പറഞ്ഞു.

2008-2014 കാലയളവില്‍ 263 വിക്കറ്റുമായി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന സ്‌റ്റെയിന് 2008ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.2013ല്‍ വിസ്ഡണ്‍ ക്രിക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2004ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച സ്റ്റെയിന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 125 ഏകദിനത്തില്‍ നിന്നും 196 വിക്കറ്റും 44 ട്വന്റി20യില്‍ നിന്ന് 61 വിക്കറ്റും സ്റ്റെയിന്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, August 6, 2019, 9:01 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+