Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റെയിന്‍ റിട്ടേണ്‍സ്..ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടി കളിക്കും

കേപ്ടൗണ്‍: ബിഗ്ബാഷ് ലീഗ് ക്ലബ്ബ് മെല്‍ബണ്‍ സ്റ്റാര്‍സുമായി കരാറൊപ്പിട്ട് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ആറ് മത്സരങ്ങളില്‍ കളിക്കാമെന്ന് സമ്മതമറിയിച്ചുള്ള കരാറിലാണ് സ്റ്റെയിന്‍ ഒപ്പുവെച്ചത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളായ സ്റ്റെയിന്‍ കഴിഞ്ഞിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് സ്റ്റെയിനെ ടെസ്റ്റ് മതിയാക്കാന്‍ പ്രേരിപ്പിച്ചത്.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിലാണ് സ്റ്റെയിന്‍. സ്റ്റെയിനെക്കൂടാതെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ക്രിസ് മോറിസും ബിബിഎല്ലില്‍ കളിക്കുന്നുണ്ട്. ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ബ്രിസ്ബണ്‍ ഹീറ്റിനുവേണ്ടി കളിക്കുമ്പോള്‍ സിഡ്‌നി തണ്ടേഴ്‌സിനുവേണ്ടിയാണ് മോറിസ് കളിക്കുന്നത്. അവസാന സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ് വിശ്രമത്തിനുപോയ സ്‌റ്റെയിന്‍ പിന്നീട് ഒരു മത്സരവും കളിച്ചിട്ടില്ല.

dalesteyn

തിരിച്ചുവരാനുള്ള മികച്ച അവസരമായാണ് ബിബിഎല്ലിനെ കാണുന്നതെന്ന് സ്റ്റെയിന്‍ പ്രതികരിച്ചു. നേരത്തെ ബിബിഎല്ലില്‍ കളിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും ദേശീയ മത്സരങ്ങള്‍ കാരണം സാധിച്ചില്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതോടെ അതിനുള്ള അവസരം തെളിഞ്ഞതായും സ്‌റ്റെയിന്‍ പറഞ്ഞു. 36കാരനായ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 44 ട്വന്റി20യില്‍ നിന്നായി 61 വിക്കറ്റ് നേടിയിട്ടുണ്ട്.92 ഐപിഎല്ലില്‍നിന്ന് 96 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Tuesday, October 8, 2019, 18:09 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+