ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു; വിദേശ പര്യടനങ്ങളില്‍ ദിനബത്ത ഇരട്ടിയാക്കി
ദില്ലി: വിദേശ പര്യടന വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്ന ദിനബത്ത ഇരട്ടിയാക്കി. ദിവസം 125 ഡോളര്‍ (ഏകദേശം 9000 രൂപ) ആയിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 250 ഡോളറായി വര്‍ധിപ്പിച്ചു. കളിക്കാരുടെ കൂടാതെ കോച്ചുമാരുടെയും സെലക്ടര്‍മാരുടെയും ദിനബത്തയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഹോം മത്സരങ്ങളിലെ ബത്ത വര്‍ധിപ്പിച്ചിട്ടില്ല. വിനോദ് റായ് സമിതിയാണ് പ്രതിഫലം കൂട്ടിയത്.
വിദേശ പര്യടനങ്ങളില്‍ ബിസിനസ് ക്ലാസ് യാത്ര, താമസം മറ്റു ചെലവുകളെല്ലാം ബിസിസിഐ തന്നെയാണ് വഹിക്കുന്നത്. ഇന്ത്യയ്ക്ക് ഈവര്‍ഷം വിദേശപര്യടനമില്ല. അടുത്തവര്‍ഷം ന്യൂസിലന്‍ഡിലേക്കാണ് ഇന്ത്യയുടെ ആദ്യ വിദേശയാത്ര. വിദേശ പരമ്പരകളില്‍ അടുത്തകാലത്തായി ഇന്ത്യ വമ്പന്‍ വിജയങ്ങള്‍ നേടുന്നുണ്ട്. അടുത്തിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു.

എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നിവരുടെ പേരിലുണ്ടായിരുന്ന കൂടുതല്‍ വിജയങ്ങളുടെ റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആയിരിക്കും ഇന്ത്യയ്ക്ക് വിദേശ പരമ്പരകളിലെ പ്രധാന വെല്ലുവിളി. വിദേശ ടെസ്റ്റുകളില്‍ ജയിക്കുക ലോക ജേതാക്കളാകാന്‍ നിര്‍ണായകമാണ്. കളിക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും മറ്റും നല്‍കുന്നതിലൂടെ പ്രകടനമികവ് വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications