
ലോകകപ്പ് മല്‍സരം
വരുന്ന ലോകകപ്പില്‍ 10 ടീമുകള്‍ മാത്രമേയുള്ളൂ. ഓരോ ടീമും പരസ്പരം ഓരോ തവണ വീതം ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവയില്‍ ഒരു മല്‍സരം കളിച്ചില്ലെങ്കില്‍ അതുകൊണ്ട് ഒന്നു സംഭവിക്കാന്‍ പോവുന്നില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്ലാതെ ലോകകപ്പുമായി മുന്നോട്ടുപോവാന്‍ ഐസിസിക്കു കഴിയില്ല. പാകിസ്താനെതിരേ പിന്‍മാറിയാല്‍ ഇന്ത്യയെ വിലക്കാനും അവര്‍ക്കാവില്ല. ഐസിയിയെ അതില്‍ നിന്നും തടയാനുള്ള ശേഷി ഇന്ത്യക്കുണ്ട്. എങ്കിലും ശക്തമായ സന്ദേശം തന്നെ ഇന്ത്യ പാകിസ്താന് നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഗാംഗുലി പറഞ്ഞു.

ഒരു മല്‍സരവും കളിക്കരുത്
ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിപ്പോവരുത് പാകിസ്താനെതിരേയുള്ള ഇന്ത്യയുടെ പ്രതിഷേധമെന്ന് ദാദ പറഞ്ഞു. പാകിസ്താനുമായുള്ള എല്ലാ കായിക ബന്ധങ്ങളും ഇന്ത്യ വിച്ഛേദിക്കണം. രാജ്യത്തെ ജനങ്ങളില്‍ നിന്നുണ്ടാവുന്ന പ്രതികരണങ്ങള്‍ തന്നെയാണ് ശരി. ഇനിയൊരിക്കലും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു പരമ്പര കളിക്കാന്‍ പാടില്ല. മാത്രമല്ല പാകിസ്താനെതിരേ ഹോക്കി, ഫുട്‌ബോള്‍ എന്നിവയടക്കം ഒരു മല്‍സരവും ഇന്ത്യ ഇനി കളിക്കരുതെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

ഇന്ത്യ- പാക് മല്‍സരം വിലക്കണം
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാതത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മല്‍സരം റദ്ദാക്കണമെന്ന് ഹോക്കി മുന്‍ സൂപ്പര്‍ താരം സര്‍ദാര്‍ സിങ് ആവശ്യപ്പെട്ടു. പാക് കായിക താരങ്ങളുടെ ഭാഗത്തു നിന്നും വളരെ മോശം പെരുമാറ്റമാണ് ഉണ്ടാവാറുള്ളത്. 2014ല്‍ പാകിസ്താനെതിരേ ജയം നേടിയപ്പോള്‍ ഇന്ത്യന്‍ ടീം വലിയ ആഘോഷ പ്രകടനങ്ങള്‍ നടത്തിയിരുന്നില്ല. അന്ന് ഇരുടീമുകളും ഒരേ ഹോട്ടലിലാണ് കഴിഞ്ഞിരുന്നത്. അവര്‍ക്കു ഫീല്‍ ചെയ്യേണ്ടെന്നു കരുതിയാണ് ഇന്ത്യ ആഘോഷം കുറച്ചത്. എന്നാല്‍ പാക് ടീം തങ്ങളെപ്പോലെയല്ല. പരമ്പരയിലെ ഒരു മല്‍സരം ജയിച്ചാല്‍പ്പോലും വളരെ മോശം രീതിയിലാണ് പാക് ടീം ആഘോഷിച്ചിരുന്നതെന്ന് സര്‍ദാര്‍ വ്യക്തമാക്കി.


Click it and Unblock the Notifications
