For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശീലന ക്യാംപ് നടത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയായി യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. ഫ്രാഞ്ചൈസികളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ആഗസ്റ്റ് 20ന് ശേഷമാവും ടീമുകളെല്ലാം യുഎഇയിലേക്ക് പോവുക. ഇതിന് മുന്നോടിയായുള്ള കോവിഡ് പരിശോധനകളെല്ലാം ഫ്രാഞ്ചൈസികള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈയില്‍ ചെറിയ പരിശീലന ക്യാംപ് നടത്താന്‍ തയ്യാറെടുക്കുകയാണ് എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ഓഗസ്റ്റ് 15 മുതല്‍ 20വരെ ചെന്നൈയില്‍ ക്യാംപ് നടത്താന്‍ സിഎസ്‌കെ തയ്യാറെടുക്കുന്ന വിവരം ടൈസം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധകള്‍ ഇതിനോടകം ഫ്രാഞ്ചൈസികള്‍ ആരംഭിച്ചുകഴിഞ്ഞു. താരങ്ങള്‍ ടീമായി ഒത്തുചേരുന്നതിന് മുമ്പ് പരിശോധന പൂര്‍ത്തിയാക്കി ക്വാറന്റൈന്‍ ആവിശ്യമുള്ളവര്‍ക്ക് നല്‍കുകയാണ് നിലവില്‍ ഫ്രാഞ്ചൈസികള്‍ ചെയ്യുന്നത്. ഇതിനോടകം സിഎസ്‌കെ താരങ്ങള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

csk

പരിശോധനയ്ക്ക് ശേഷം രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയാവും സിഎസ്‌കെ മിനി ക്യാംപ് നടത്തുക. നായകനും സൂപ്പര്‍ താരവുമായ എം എസ് ധോണി ക്യാംപില്‍ പങ്കെടുക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. കൂടാതെ ആറ് മാസത്തോളമായി മിക്ക താരങ്ങളും ക്രിക്കറ്റ് കളിക്കാതെ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടീമിന്റെ കായിക ക്ഷമത ഉയര്‍ത്താനും മാനസിക ദൈര്യം ഉയര്‍ത്താനുള്ള കാര്യങ്ങളാവും മിനി ക്യാംപില്‍ നടത്തുകയെന്നാണ് വിവരം.

നേരത്തെ ആദ്യം യുഎഇയിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഗസ്റ്റ് ആദ്യവാരം പോകാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം സിഎസ്‌കെ ഒരുക്കിയെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും 20ന് ശേഷം മാത്രം യുഎഇയിലേക്ക് പോയാല്‍ മതിയെന്നാണ് ബിസിസിഐ നിര്‍ദേശം. താരങ്ങള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ആറ് ദിവസത്തെ ക്വാറന്റൈനും യുഎഇയില്‍ ഒരുക്കിയിട്ടുണ്ട്.

താരങ്ങളുടെ സുരക്ഷാ കാര്യങ്ങളെ അതീവ ഗൗരവകരമായി പരിഗണിച്ച് ബയോ ബബിളിനുള്ളില്‍ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐപിഎല്ലിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറും (എസ്ഒപി) കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ടീമിലേക്ക് മടങ്ങിയെത്താന്‍ ഇത്തവണത്തെ ഐപിഎല്‍ പ്രകടനം നിര്‍ണ്ണായകമാണ്.

Story first published: Sunday, August 9, 2020, 13:50 [IST]
Other articles published on Aug 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+