Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴയിലും തളരാതെ കേരളത്തില്‍ കണ്ടം ക്രിക്കറ്റ് കളിച്ച് കെ എം ആസിഫ്; വീഡിയോ പങ്കുവെച്ച് സിഎസ്‌കെ

മലപ്പുറം: ഫുട്‌ബോളിനെപ്പോലെ തന്നെ ക്രിക്കറ്റിനെയും നെഞ്ചേറ്റുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. മഴയിലും വെയിലിലും തളരാതെ കളിയാവേശത്തെ പാടത്തും പറമ്പത്തും ആഘോഷിക്കാന്‍ വിടുന്ന കായിക പ്രേമികളാല്‍ കേരളം സമ്പന്നമാണ്. ഇപ്പോഴിതാ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ മലയാളി താരം കെ എം ആസിഫിന്റെ മഴക്കാല ക്രിക്കറ്റിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. തെങ്ങിന്‍ തോപ്പില്‍ മഴയെ അവഗണിച്ച് ആസ്വദിച്ച് ബാറ്റു ചെയ്യുന്ന ആസിഫിന്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഷെയര്‍ ചെയ്തതോടെയാണ് ആരാധകരും ഏറ്റെടുത്തത്. ദൈവത്തിന്റെ സ്വന്തം രാജ്യത്ത് മഴയും ക്രിക്കറ്റും പരസ്പരം കൈകോര്‍ക്കുന്നു. ഓരു നാടന്‍ തെരുവ് ക്രിക്കറ്റ് രംഗം. വിക്കറ്റ് രക്ഷപെടുത്താന്‍ നോക്കുന്ന കെഎം ആസിഫ് ചേട്ടന്‍ എന്ന കുറിപ്പോടെയാണ് ചെന്നൈ വീഡിയോ പങ്കുവെച്ചത്.

വീഡിയോ വൈറലായതിന് പിന്നാലെ അമ്പാട്ടി റായിഡു ഉള്‍പ്പെടെയുള്ള താരങ്ങളും വീഡിയോക്ക് കമന്റുമായി എത്തിയതോടെ കേരളത്തിന്റെ നാടന്‍ ക്രിക്കറ്റ് വീഡിയോ ഏറ്റെടുത്ത് കൂടുതല്‍ ആരാധകരും രംഗത്തെത്തി. ഫുട്‌ബോളിന്റെ നാടായ കേരളത്തിലെ മലപ്പുറം ജില്ലാക്കാരനായ കെഎം ആസിഫ് 2018ലാണ് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നത്. എം എസ് ധോണി നയിക്കുന്ന ചെന്നൈയ്ക്കുവേണ്ടി രണ്ട് മത്സരം കളിക്കാനും ആസിഫിന് അവസരം ലഭിച്ചു. മൂന്ന് വിക്കറ്റാണ് താരം നേടിയത്.2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു ആസിഫിന്റെ ഐപിഎല്‍ അരങ്ങേറ്റം. മികച്ച പേസും ലങ്തും കാത്തുസൂക്ഷിക്കുന്ന ആസിഫ് ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ബൗളറാണ്.

kmasif-csk

26കാരനായ ആസിഫിന് ക്രിക്കറ്റിലെ പരിചയക്കുറവാണ് തിരിച്ചടി. മൂന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്ന് രണ്ട് വിക്കറ്റും എട്ട് ലിസ്റ്റ് എ ക്രിക്കറ്റില്‍നിന്നായി 17 വിക്കറ്റും 10 ടി20യില്‍ നിന്ന് 11 വിക്കറ്റും ആസിഫിന്റെ പേരിലുണ്ട്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മാറ്റിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ടൂര്‍ണമെന്റ് നീണ്ടുപോവുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലൂടെയാവും വീണ്ടും ക്രിക്കറ്റ് മൈതാനങ്ങള്‍ സജീവമാവുക. ജൂണിലും ജൂലൈയിലുമായി നടക്കേണ്ട ശ്രീലങ്ക, സിംബാബ്‌വെ പര്യടനങ്ങള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇത്തവണത്തെ ഐപിഎല്ലിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. എന്നാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം നിലവിലെ സാഹചര്യത്തില്‍ ലഭിക്കാന്‍ സാധ്യതയില്ല.

വീഡിയോ

Story first published: Wednesday, July 1, 2020, 16:24 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+