വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരങ്ങള്‍ ഒത്തുകൂടുന്നതിന് മുമ്പ് കോവിഡ് പരിശോധന പൂര്‍ത്തിയാക്കാന്‍ തയ്യാറെടുത്ത് സിഎസ്‌കെ

ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെയായി യുഎഇയിലാണ് നടക്കുന്നത്. ഇതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീമുകളുള്ളത്. എന്നാല്‍ ടീമിന്റെ യുഎഇയിലേക്കുള്ള യാത്ര സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ടീം ഉടമകളുടെ മീറ്റിങ്ങിന് ശേഷം മാത്രെമെ പുറത്ത് വരൂ. താരങ്ങളുടെയും സ്റ്റാഫുകളുടെയും കോവിഡ് പരിശോധന എപ്പോഴാണ് നടത്തേണ്ടതെന്നത് സംബന്ധിച്ച തീരുമാനവും ഈ യോഗത്തിലാവും തീരുമാനിക്കുക.

ഇപ്പോഴിതാ താരങ്ങള്‍ ചെന്നൈയില്‍ ഒത്തുകൂടുന്നതിന് മുമ്പ് കോവിഡ് പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. താരങ്ങള്‍ ചെന്നൈയിലെത്തിയാല്‍ ആദ്യം പരിശോധന നടത്തും. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ യുഎഇയിലേക്ക് പറക്കുന്ന രീതിയില്‍ പദ്ധതിയൊരുക്കുകയാണ് ചെന്നൈ. ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കേണ്ടതുണ്ട്. ഫ്രാഞ്ചൈസികളും ബിസിസി ഐയും തമ്മിലുള്ള യോഗത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനത്തിലെത്താന്‍ സാധിക്കു.

csk

യോഗത്തിലെ തീരുമാനത്തിനനുസരിച്ചാവും ചെന്നൈ താരങ്ങളുടെ വിസ കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കുകയെന്നും ചെന്നൈ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ ചെന്നൈ ആയിരിക്കും ആദ്യം യുഎഇയിലേക്ക് പറക്കുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആഗസ്റ്റ് 20ന് മുമ്പ് ചെന്നൈ താരങ്ങള്‍ യുഎഇയിലേക്ക് പോകില്ലെന്നാണ് നിലവിലെ വിവരം.

മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ എംഎസ് ധോണിയുടെ ചെന്നൈ നിര ഇത്തവണ ശക്തമായ മുന്നൊരുക്കത്തിലാണ്. ധോണിയുടെ കരിയറിലും നിര്‍ണ്ണായകമാകുന്ന ഐപിഎല്ലാണ് ഇത്തവണത്തേത്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20ലോകകപ്പിനുള്ള ടീമില്‍ ധോണിയുണ്ടാകുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

അതേ സമയം 39കാരനായ ധോണി ഇന്ത്യന്‍ ടീമിലേക്ക് ഇനി മടങ്ങിവരില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ ധോണിയുടെ പ്രകടനം കാണാനുള്ള അവസാന അവസരമായി ഈ ഐപിഎല്‍ മാറാനും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഐപിഎല്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഇത്തവണത്തെ ഐപിഎല്‍ അവസാനിക്കുന്നത്. 53 ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലില്‍ വിദേശ താരങ്ങളും പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Story first published: Tuesday, August 4, 2020, 10:06 [IST]
Other articles published on Aug 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X