Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഫ്രാഞ്ചൈസിയേത്? വെളിപ്പെടുത്തി മുത്തയ്യ മുരളീധരന്‍

ചെന്നൈ: കളിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഫ്രാഞ്ചൈസിയേതെന്ന് വെളിപ്പെടുത്തി മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ഐപിഎല്‍ സൂപ്പര്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് മുരളീധരന്‍ വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ബൗളര്‍മാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന മുരളീധരന്‍ പ്രഥമ സീസണില്‍ത്തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിച്ചു. 4.5 കോടി രൂപയ്ക്കാണ് ചെന്നൈ മുരളീധരനെ ലേലത്തിലെടുത്തത്.

മൂന്ന് സീസണില്‍ ചെന്നൈയ്‌ക്കൊപ്പം തുടര്‍ന്ന അദ്ദേഹം 40 മത്സരത്തില്‍ നിന്ന് 40 വിക്കറ്റുകളും മുരളി നേടി. ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകള്‍ മനോഹരമായിരുന്നു. ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ ചെന്നൈയിലെത്താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. നിരവധി ചെന്നൈക്കാരായ താരങ്ങള്‍ ടീമിലുണ്ടായിരുന്നു. അവരോടൊപ്പം തമിഴ് സംസാരിച്ചപ്പോള്‍ സന്തോഷം തോന്നി. ടീമില്‍ ഏഴോ എട്ടോ തമിഴ് സംസാരിക്കുന്ന ആളുകളുണ്ടായിരുന്നു. വി ബി ചന്ദ്രശേഖര്‍ സാറാണ് ഞങ്ങളെ തെരഞ്ഞെടുത്തതെന്നും മുരളീധരന്‍ പറഞ്ഞു.

muttiahmuralitharan

നിരവധി ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ലാങ്‌ഷെയറിനൊപ്പം ആറോ ഏഴോ വര്‍ഷം കളിച്ചു.എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ചപ്പോഴുള്ളപോലെ സന്തോഷം ലഭിച്ചിട്ടില്ല. കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്ലബ്ബും ചെന്നൈയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിയെയും മുരളീധരന്‍ പുകഴ്ത്തി. മികച്ച ക്യാപ്റ്റന് മാത്രമെ മികച്ച ടീമിനെ സൃഷ്ടിക്കാനാകൂവെന്നും അക്കാര്യത്തില്‍ ധോണി വിജയിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

ചെന്നൈയെക്കൂടാതെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, കൊച്ചി ടസ്‌കേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും മുരളീധരന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 7കാരനായ മുരളീധരന്റെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കാത്തവാരായ ബാറ്റ്‌സ്മാന്‍മാരില്ലെന്നതാണ് വാസ്തവം. ശ്രീലങ്കന്‍ ജഴ്‌സിയില്‍ 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റും 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 12 വിക്കറ്റുമാണ് മുരളീധരന്റെ സമ്പാദ്യം. ടെസ്റ്റില്‍ 22 തവണ അദ്ദേഹം 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 66 ഐപിഎല്ലില്‍ നിന്നായി 63 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അടുത്തിടെ മുരളീധരന്റെ ജീവിതം ആസ്പദമാക്കി തമിഴില്‍ സിനിമ എത്തുന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. 800 എന്നാണ് സിനിമയുടെ പേരെന്നാണ് നിലവിലെ വിവരം. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയ ഏകതാരം മുരളീധരനാണ്. അതിനാലാണ് സിനമയ്ക്ക് 800 എന്ന പേര് നല്‍കിയിരിക്കുന്നത്. സിനിമയില്‍ മുരളീധരനെത്തന്നെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലവിലെ ശാരീരിക ക്ഷമത അതിന് അനുയോജ്യമല്ലാത്തതിനാല്‍ സേതുപതിയെ നായകനാക്കിയാണ് ചിത്രമെത്തുന്നതെന്നാണ് വിവരം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ ഗംഭീരമായി നടക്കുകയാണെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

Story first published: Tuesday, June 16, 2020, 17:18 [IST]
Other articles published on Jun 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+