Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി; മുഖ്യ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാതെ പിന്മാറി

ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി | Oneindia Malayalam

ചെന്നൈ: ഐപിഎല്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ പിന്മാറി. ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയാണ് ഇത്തവണ ഐപിഎല്‍ കളിക്കാനെത്തുന്നില്ലെന്ന് അറിയിച്ചത്. കുടുംബത്തോടൊപ്പം കഴിയേണ്ട സന്ദര്‍ഭമാണിതെന്നും ആയതിനാല്‍ ഇക്കുറി താന്‍ കളിക്കുന്നില്ലെന്നും വില്ലി അറിയിച്ചു.

രണ്ടാമത്തെ കുട്ടിയെ ജന്മം നല്‍കാനായി വില്ലിയുടെ ഭാര്യ കരോലിന്‍ തയ്യാറെടുക്കുകയാണ്. ഇത്തരമൊരു വേളയില്‍ താന്‍ ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് താരം പറഞ്ഞു. യോര്‍ക്ക്‌ഷെയര്‍ താരമായ വില്ലി ലോകകപ്പിന് തയ്യാറെടുക്കേണ്ടതിനാല്‍ ഏപ്രില്‍ 25ന് തന്നെ ഐപിഎല്ലില്‍ നിന്നും മടങ്ങുമായിരുന്നു. കളിക്കില്ലെന്ന് അറിയിച്ചതോടെ താരം ഇംഗ്ലണ്ടില്‍ തുടരും.

davidwilley

യോര്‍ക്ക്‌ഷെയറിനായി വില്ലി ഏകദിന മത്സരങ്ങള്‍ കളിച്ചേക്കുമെന്ന് സൂചനയുണ്ട്. കുടുംബമാണ് തനിക്ക് എല്ലാറ്റിലും വലുതെന്ന് താരം പറഞ്ഞു. കഴിഞ്ഞ സീസണിലാണ് വില്ലി ചെന്നൈ ടീമിലെത്തിയത്. ഈ സീസണിലും താരത്തെ നിലനിര്‍ത്തുകയായിരുന്നു. പേസല്‍ ലുങ്കി എന്‍ഗിഡിയേയും നേരത്തെ പരിക്കുമൂലം ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. വില്ലി പിന്മാറിയതോടെ മറ്റൊരു താരത്തെ ചെന്നൈ ടീമിലെടുത്തേക്കുമെന്നാണ് സൂചന.

Story first published: Saturday, March 30, 2019, 11:34 [IST]
Other articles published on Mar 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+