ഹോട്ടൽ ജീവനക്കാരന് വമ്പൻ തുക ടിപ്പ് നൽകി റൊണാൾഡോ..
എപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രവൃത്തികൾ.യുദ്ധങ്ങളിൽ കഷ്ട്ടത അനുഭവിക്കുന്നവർക്ക് സഹായം നൽകിയും റൊണാൾഡോ ഏവരുടെയും മനസ്സ് കവർന്നിട്ടുണ്ട്.കൂടാതെ തന്നെ കാണാൻ വരുന്നവരെ ഒരിക്കലും താരം വെറും കൈയ്യോടെ വിടുകയുമില്ല .റയൽ മാഡ്രിഡിൽ നിന്ന് വമ്പൻ തുകയ്ക്ക് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെത്തിയ റൊണാൾഡോ ഒരു ഹോട്ടൽ ജീവനക്കാരന് നൽകിയ ടിപ്പിനെ കുറിച്ചാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചൂടുള്ള ചർച്ച.

ഏകദേശം 850 കോടി രൂപയ്ക്ക് യുവന്റസിലെത്തിയ റൊണാൾഡോ ഹോട്ടൽ ജീവനക്കാരന് ടിപ്പായി നൽകിയത് 16 ലക്ഷം രൂപയാണ്.റഷ്യൻ ലോകകപ്പിന് ശേഷം കാമുകി ജോര്‍ജിനയും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കാൻ റൊണാൾഡോ ഗ്രീസിലെ കോസ്റ്റ നവറീനോ റിസോർട്ടിലെത്തീരുന്നു.ഏകദേശം രണ്ടാഴ്ച റിസോർട്ടിൽ ചെലവഴിച്ച റൊണാൾഡോയ്ക്ക് അവിടുത്തെ സൗകര്യങ്ങളും ഭക്ഷണ രീതിയും നന്നായി ബോധിച്ചിരുന്നു.കൂടാതെ റിസോർട്ടിലെ ഹോട്ടൽ ജീവനകാരുടെ സ്വികരണവും പെരുമാറ്റവും ക്രിസ്റ്റ്യാനോയെ ആകര്‍ഷിച്ചു.ഇതോടെയാണ് അവിടുത്തെ ജീവനക്കാരന് ഇത്രയും വലിയ തുക റൊണാൾഡോ ടിപ്പായി നൽകിയത്.
ഗ്രീസിലെ മിസ്സിസിനയിലാണ് കോസ്റ്റ നവറീനോ റിസോർട്ട്.റിസോട്ടിനുള്ളിൽ തന്നെ രണ്ട് ആഡംബര ഹോട്ടലുകളുമുണ്ട്.കൂടാതെ ഈ റിസോർട്ടിന്റെ കിഴക്കു ഭാഗത്തുകൂടി നോക്കിയാൽ നിലയിൽ പുതഞ്ഞുകിടക്കുന്ന മെഡിറ്ററേനിയന്‍ കടലും കാണാം. രണ്ടാഴ്ച്ചത്തെ വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം റൊണാൾഡോ ഇറ്റലിയിലെ ട്യൂറിനിൽ എത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications