Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ല

ലിസ്ബണ്‍: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് വൈറസുബാധ സ്ഥിരീകരിച്ചു. ചൊവാഴ്ച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. കൊവിഡ് ബാധയെത്തുടര്‍ന്ന് താരം ക്വാറന്റൈനില്‍ കടന്നിരിക്കുകയാണ്. റൊണാള്‍ഡോയ്ക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം. കൊവിഡ് സ്ഥികരീച്ച പശ്ചാത്തലത്തില്‍ ബുധനാഴ്ച്ച സ്വീഡന് എതിരെ നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാകും.

Cristiano Ronaldo Tests Positive For Covid-19

കൊവിഡ് പരിശോധനാഫലം പോസിറ്റീവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 35 -കാരനായ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ദേശീയ പരിശീലന ക്യാംപില്‍ നിന്നും അടിയന്തരമായി പിന്മാറി. രോഗലക്ഷണങ്ങളില്ലാത്തതുകൊണ്ട് വീട്ടുനിരീക്ഷണത്തിലായിരിക്കും റൊണാള്‍ഡോ തുടരുകയെന്ന് സൂചനയുണ്ട്. ക്വാറന്റൈന്‍ കാലയളവില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷമമായി നിരീക്ഷിക്കും.

പോര്‍ച്ചുഗല്‍ ടീമില്‍ റൊണാള്‍ഡോയ്ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌ക്വാഡിലെ മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതുകൊണ്ട് ലിസ്ബണില്‍ നടക്കുന്ന ഗ്രൂപ്പ് A3 യുവേഫ നേഷന്‍സ് മത്സരത്തില്‍ ടീം പങ്കെടുക്കും. റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടീമിലെ താരങ്ങളെല്ലാം ചൊവാഴ്ച്ച രാവിലെ ഒരിക്കല്‍ക്കൂടി പരിശോധനകള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും വൈറസുബാധയില്ലെന്ന് പിന്നാലെ കണ്ടെത്തി.

നേരത്തെ, യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി രണ്ടു മത്സരങ്ങള്‍ റൊണാള്‍ഡോ കളിച്ചിരുന്നു. സ്‌പെയിനുമായിട്ടായിരുന്നു ആദ്യ മത്സരം. രണ്ടാമത്തേത് ഫ്രാന്‍സുമായും. ഇരു മത്സരങ്ങളും ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞത്.

Story first published: Tuesday, October 13, 2020, 20:28 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+