വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ വീഡിയോ കണ്ടതോടെ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനോ; ഇത്ര പാവമോ സൂപ്പര്‍താരം?

ലണ്ടന്‍: ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സമകാലികരില്‍ മെസ്സിക്കൊപ്പം ഒന്നാംസ്ഥാനത്തുതന്നെ നില്‍ക്കുന്ന സൂപ്പര്‍താരം പത്തുവര്‍ഷത്തിലധികമായി ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. എതിരാളികളെ ഭയപ്പെടുത്തുന്ന മുന്നേറ്റങ്ങളും ഗോളുകളും താരത്തിന് പുതുമയല്ലെങ്കിലും കളിക്കളത്തിന് പുറത്ത് പാവത്താനാണ് താനെന്ന് ക്രിസ്റ്റ്യാനോയുടെ ഒരു അഭിമുഖം തെളിയിക്കുന്നു.

പിയേഴ്‌സ് മോര്‍ഗനുമായുള്ള ഒരു അഭിമുഖത്തിനിടെ പൊട്ടിക്കരയുന്ന സൂപ്പര്‍താരത്തിന്റെ വീഡിയോ ഇപ്പോള്‍ ആരാധകവൃന്ദങ്ങള്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിമുഖത്തിനിടെ മോര്‍ഗന്‍ ഒരു വീഡിയോ കാണിക്കുന്നതിനിടെയാണ് ക്രിസ്റ്റിയാനോ കരയാന്‍ ആരംഭിച്ചത്. താരത്തിന്റെ പിതാവ് ജോസ് ഡിനിസ് അവേയ്‌റോ മകനെ കുറിച്ച് അഭിമാനത്തോടെ പറയുന്ന ഒരു വീഡിയോ ആയിരുന്നു അത്.

ട്രയാത്തലണില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം മായങ്ക്; ലോക റെക്കോര്‍ഡ്ട്രയാത്തലണില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം മായങ്ക്; ലോക റെക്കോര്‍ഡ്

cristianoronaldo

ക്രിസ്റ്റിയാനോ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വീഡിയോ ആയിരുന്നു അത്. പിതാവിന്റെ അസാന്നിധ്യമാണ് തന്നെ കരയിച്ചതെന്ന് താരം പറയുകയും ചെയ്തു. തന്റെ നേട്ടങ്ങളൊന്നും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോയെന്ന് ക്രിസ്റ്റിയാനോ പറയുന്നു. അമ്മയും സഹോദരങ്ങളുമെല്ലാം തന്റെ കരിയറിന്റെ ഉയര്‍ച്ച കാണുന്നു. എന്നാല്‍, പിതാവിന് മാത്രം അതിന് കഴിഞ്ഞില്ല. അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നതായിരുന്നു അത്. ലോകത്തെ ഒന്നാം നമ്പറാകുന്നതും അവാര്‍ഡ് നേടുന്നതുമൊന്നും പിതാവ് കണ്ടില്ലല്ലോയെന്നും യുവന്റസ് താരം വിതുമ്പലോടെ പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ പിതാവ് 2005ലാണ് മരിക്കുന്നത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിയില്‍ കളിക്കുകയായിരുന്ന താരം ചാമ്പ്യന്‍സ് ലീഗില്‍ വിയ്യാറയലിനെ നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിയോഗമറിയുന്നത്. തുടര്‍ന്ന് പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ അവധി നല്‍കുകയും ചെയ്തു. ഫെര്‍ഗൂസന് കീഴില്‍ ലോകമറിയുന്ന ഫുട്‌ബോള്‍ താരമായി വളര്‍ന്ന ക്രിസ്റ്റ്യാനോയുടെ ജീവിതം പിന്നീട് ചരിത്രമാണ്. അഞ്ചുതവണ ബാലന്‍ ഡിഓര്‍ അവാര്‍ഡ് സ്വന്തമാക്കി. കരിയറില്‍ 29 ട്രോഫികള്‍. ആറ് ലീഗ് കിരീടങ്ങള്‍, അഞ്ച് ചാമ്പ്യന്‍സ് ലീഗ്, ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഒരു യുവേഫ നാഷന്‍സ്, യൂറോ കപ്പ് ഇവയെല്ലാം ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തമാണ്.

Story first published: Monday, September 16, 2019, 17:08 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X