വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്റ്റിയാനോയുടെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്, ദിവസം ആറ് നേരം ഭക്ഷണം, വിഭവങ്ങളുടെ പട്ടിക ഇങ്ങനെ

സൂറിച്ച്: ഫുട്‌ബോളിലെ ഏറ്റവും കായിക ക്ഷമതയുള്ള താരങ്ങളിലൊരാളാണ് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരോഗ്യത്തിന് കൃത്യമായ പരിഗണന നല്‍കുന്ന താരം ഇതിനായി എല്ലാ ദിവസവും നിശ്ചിത സമയം മാറ്റിവെക്കാറുമുണ്ട്. 34ാം വയസിലും ഉഗ്രന്‍ ശരീര സൗദ്ധര്യവുമായി തിളങ്ങുന്ന റൊണാള്‍ഡോയുടെ രഹസ്യം അദ്ദേഹം കഴിക്കുന്ന ഭക്ഷണമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഭക്ഷണക്രമമാണ് അയാളെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ദിവസവും ആറ് നേരമാണ് റോണോ ഭക്ഷണം കഴിക്കുന്നത്.ഡെയ്‌ലിമെയ്‌ലടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റ ഭക്ഷണ ക്രമത്തിന്റെയും വിഭവങ്ങളുടെയും വിവരം പുറത്തുവിട്ടത്. മൂന്ന് നാല് മണിക്കൂര്‍ ഇടവെട്ട് ഭക്ഷണം കഴിക്കുന്നതാണ് റൊണാള്‍ഡോയുടെ രീതി.ദിവസവും ആറ് നേരം ഇത്തരത്തില്‍ ഭക്ഷണം കഴിക്കും. ചിക്കനാണ് പ്രധാന വിഭവം.വ്യത്യസ്തമായ രീതിയില്‍ ചിക്കന്റെ വിഭവങ്ങള്‍ കഴിക്കും. ധാന്യങ്ങളും ശുദ്ധമായ പഴങ്ങളും മത്സ്യവും കഴിക്കും. ആറ് നേരവും നന്നായി സലാഡ് കഴിക്കും. നെയ്യും കട്ടതൈരും നിര്‍ബന്ധമാണ്.

ronaldo

2019 ഏറെ ബുദ്ധിമുട്ടി, പുതിയ വര്‍ഷം പുത്തന്‍ പദ്ധതികള്‍, ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് പറയുന്നു

പരിശീലനത്തിന് ശേഷം സലാഡും ചിക്കനും കഴിക്കും. വെള്ളം കുടിക്കുന്നത് കുറവാണ്. റൊണാള്‍ഡോയുടെ ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രത്യേകം ആളുകള്‍ തന്നെയുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം ഭക്ഷണത്തിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. നന്നായി ഉറങ്ങുന്നതും റോണോയുട ആരോഗ്യത്തിന്റെ രഹസ്യമാണ്. പരിശീലനമാണ് അദ്ദേഹത്തിന്റ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം. രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത് റൂമില്‍ ചെറിയ പരിശീലനമാണ്. പിന്നീട് ജിമ്മിലും പരിശീലനം നടത്തും. അവസാന സീസണില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസിനൊപ്പം പ്രതീക്ഷയിലാണ്.

Story first published: Friday, January 10, 2020, 17:42 [IST]
Other articles published on Jan 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X