Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ചൂടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ദുബൈ: പോയ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. 2019ല്‍ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടനം വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് നല്‍കിയത്. നാഷന്‍സ് ലീഗ് പോര്‍ച്ചുഗലിന് നേടിക്കൊടുത്തതിലും യുവന്റസിന് സീരി എ കിരീടം നേടിക്കൊടുത്തതിലും റൊണാള്‍ഡോ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇത് ആറാം തവണയാണ് റോണോയെത്തേടി ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരമെത്തുന്നത്. ഈ വര്‍ഷത്തെ യുവേഫയുടെ പുരസ്‌ക്കാരവും ഫിഫയുടെ പുരസ്‌ക്കാരവും ബാലന്‍ദ്യോറും നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല.

എല്ലാവരോടും നന്ദി പറയുന്നു. കുടുംബത്തോടും പെണ്‍സുഹൃത്തിനോടും എന്റെ മക്കളോടും സുഹൃത്തുക്കളോടും സഹതാരങ്ങളോടുമെല്ലാം കടപ്പെട്ടിരിക്കുന്നു. എല്ലാവരും എന്റെ നേട്ടം ആഘോഷിക്കാന്‍ ഹോട്ടലില്‍ കാത്തിരിക്കുന്നു. എന്നെ പിന്തുണയ്ക്കുന്നവരോടും നന്ദി. അറബിക് കമ്യൂണിറ്റിയുടെ പിന്തുണയ്ക്ക് നന്ദി. ദുബൈയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഞാന്‍ എല്ലാ വര്‍ഷവും ഇവിടെ വരാറുണ്ട്. എനിക്ക് വോട്ടുനല്‍കിയവരോടുള്ള സ്‌നേഹവും അറിയിക്കുന്നു-റൊണാള്‍ഡോ പറഞ്ഞു.

dubaiglobalsocceraward2019

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അത്‌ലറ്റികോ മാഡ്രിഡിന്റെ ജാവോ ഫെലിക്‌സിന് ലഭിച്ചപ്പോള്‍ പ്ലേയര്‍ കരിയര്‍ അവാര്‍ഡ് മിര്‍ളം പജാനിക്കിനും ലഭിച്ചു. മികച്ച പരിശീലകനായി ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപിനെയും തിരഞ്ഞെടുത്തു. അവസാന സീസണില്‍ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കായി അദ്ദേഹം പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു.

Story first published: Tuesday, December 31, 2019, 8:44 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+