Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റിയാനോ റൊണാള്‍ഡോ കിളവന്‍, തങ്ങള്‍ക്കു വേണ്ടെന്ന് ബയേണ്‍ മ്യൂണിക്ക്

മ്യൂണിക്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് മാറ്റ വര്‍ത്തയ്ക്ക് ഞെട്ടിക്കുന്ന മറുപടി നല്‍കി ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. ക്രിസ്റ്റ്യാനോ വരും സീസണില്‍ ബയേണിലേക്ക് മാറിയേക്കുമെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹെയ്‌നര്‍ ക്രിസ്റ്റിയാനോയെ അധിക്ഷേപിക്കുന്ന രീതിയിലാണ് മറുപടി നല്‍കിയത്.

തങ്ങളുമായി ബന്ധപ്പെട്ട് പല കളിക്കാരുടെയും വാര്‍ത്തകള്‍ വരിക സ്വാഭാവികമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യനോ റൊണാള്‍ഡോ കിളവനാണെന്നും അദ്ദേഹം പ്രതികരിച്ചു. തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളില്‍ ഗോളടിച്ച് യുവന്റസ് നിരയില്‍ വമ്പന്‍ ഫോമില്‍ കളിക്കുമ്പോഴാണ് ലോകത്തെ ഏതു ടീമും കൊതിക്കുന്ന സൂപ്പര്‍താരത്തിനെതിരെ ഹെയ്‌നറുടെ അപ്രതീക്ഷിത പരാമര്‍ശമുണ്ടായത്.

cr7

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ താരം ലിറോയ് സാനെയെ കഴിഞ്ഞ സീസണില്‍ തന്നെ ടീമിലെത്തിക്കാന്‍ ബയേണ്‍ ശ്രമം നടത്തിയിരുന്നു. ഇത്തവണയും സാനെയാണ് ബയേണിന്റെ പ്രധാന നോട്ടപ്പുള്ളിയെന്ന് ഹെയ്‌നര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 35-ാം ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിന് സമ്മാനമായി ലഭിച്ച കാര്‍ രജിസ്റ്റര്‍ ചെയ്തത് ജര്‍മ്മനിയിലെ ബവേറിയയിലായിരുന്നു. ഇതാണ് താരം ജര്‍മന്‍ ക്ലബ്ബിലേക്ക് ചേക്കേറുകയാണെന്ന അഭ്യൂഹമുണ്ടാക്കിയത്.

Story first published: Saturday, February 8, 2020, 17:07 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+