Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടിപ് കൊടുത്ത് ഞെട്ടിച്ച് റൊണാള്‍ഡോ;ഇത്തവണ കോളടിച്ചത് ഗ്രീക്കിലെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക്

ടുറിന്‍: ഫുട്‌ബോളില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്‍പിലാണ്. ദുരിതം അനുഭവിക്കുന്ന പലര്‍ക്കും റൊണാള്‍ഡോ സാമ്പത്തിക സഹായം നല്‍കിയ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളിലെ ഇടവേളയില്‍ കുടുംബത്തോടൊപ്പം ഗ്രീസില്‍ ആഘോഷിക്കുന്ന റൊണാള്‍ഡോ ഇത്തവണ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കിയാണ് ഞെട്ടിച്ചിരിക്കുന്നത്.ഗ്രീക്കിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ വെസ്റ്റിനിലെ ജീവനക്കാര്‍ക്ക് 18000 യൂറോയാണ് അദ്ദേഹം ടിപ്പായി നല്‍കിയത്.

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ മറ്റ് ശല്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒരു രാത്രിക്ക് 7000 യൂറോ വീതം അദ്ദേഹം ഹോട്ടലിലെ തൊഴിലാളികള്‍ക്ക് നല്‍കിയതയാണ് വിവരം. റൊണാള്‍ഡോയ്‌ക്കൊപ്പം കാമുകി ജിയോര്‍ജിന റോഡ്രിഗസും നാല് മക്കളും ഉള്‍പ്പെടെയാണ് താരം ഗ്രീസില്‍ വിനോദയാത്രയ്‌ക്കെത്തിയത്. റൊണാള്‍ഡോയുടെ ചിലവിന്റെ കണക്കുകള്‍ സ്പാനിഷ് മാധ്യമമായ എഎസ് ആണ് പുറത്തുവിട്ടത്.കാപ്രകമുകിക്കും മകനുമൊപ്പമുള്ള വിനോദയാത്രകളുടെ ചിത്രങ്ങള്‍ റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെയും സമാന രീതിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കി റൊണാള്‍ഡോ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

cristianoronaldo

യുവന്റസ് സ്‌ട്രൈക്കര്‍ അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. യുവന്റസിന് ചാമ്പ്യന്‍സ് ലീഗില്‍ കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല.ഇതോടെ പരിശീലകസ്ഥാനത്ത് നിന്ന് അല്ലെഗ്രിയെ മാറ്റി പകരം ചെല്‍സി കോച്ചായിരുന്ന മൗറീസ്യോ സാറിയെ യുവന്റസ് ടീമിലെത്തിച്ചിട്ടുണ്ട്. റൊണാള്‍ഡോയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരം. യുവന്റസിനൊപ്പം 43 മത്സരത്തില്‍ 28 ഗോള്‍ നേടിയ റൊണാള്‍ഡോയായിരുന്നു പോയ സീസണിലെ ഇറ്റലിയിലെ മികച്ച താരം.ക്ലബ്ബിനൊപ്പം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും സീരി എ കിരീടവും അദ്ദേഹം നേടി. യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിച്ച ശേഷമാണ് റൊണാള്‍ഡോ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയത്.പോര്‍ച്ചുഗല്ലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് റൊണാള്‍ഡോ.158 മത്സരത്തില്‍ നിന്ന് 88 ഗോളാണ് അദ്ദേഹം നേടിയത്.

Story first published: Tuesday, June 25, 2019, 10:08 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+