Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാരുണ്യക്കടലായ് റൊണാള്‍ഡോ, പാലസ്തീനികള്‍ക്ക് ഇഫ്താറൊരുക്കാന്‍ സംഭാവന ചെയ്തത് കോടികള്‍

കാരുണ്യക്കടലായ് റൊണാള്‍ഡോ

ടുറിന്‍: നിലവിലെ ലോക ഫുട്‌ബോളര്‍മാരിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രതിഫലത്തിലും ഏറെ മുന്നിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. രോഗികള്‍ക്കും അശരണര്‍ക്കും വലിയ തുക സംഭാവ ചെയ്യുന്ന റൊണാള്‍ഡോയുടെ പുതിയ പ്രവര്‍ത്തിക്ക് ലോകം ആരാധനയോടെ കൈയടിക്കുകയാണ്. റമദാന്റെ നോമ്പുനോല്‍ക്കുന്ന പാലസ്തീനിലെ ജനങ്ങള്‍ക്ക് ഇഫ്താറിനായി കോടികള്‍ മുടക്കിയാണ് റൊണാള്‍ഡോ വീണ്ടും ലോകത്തിന് മാതൃക കാട്ടുന്നത്.

cristiano-ronaldo

ഏകദേശം 1.5 മില്യണ്‍ പൗണ്ടാണ് റൊണാള്‍ഡോ സംഭാവനയായി നല്‍കിയത്. ഇസ്രായേലിന്റെ അധിനിവേശത്തെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന പാലസ്തീനിലെ മുസ്‌ലിം ജനതയ്ക്ക് ബുദ്ധിമുട്ടില്ലാതെ നോമ്പുനോക്കാന്‍ റൊണാള്‍ഡോ നല്‍കിയ പിന്തുണയ്ക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ്. നേരത്തെ ചിലിയിലെ സാന്റിയാഗോയില്‍ ആശുപത്രി നിര്‍മ്മിച്ച് നല്‍കിയ റൊണാള്‍ഡോയുടെ പ്രവര്‍ത്തിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2013ല്‍ ലഭിച്ച ബാലന്‍ദ്യോര്‍ പുരസ്‌ക്കാരം ലേലം ചെയ്ത തുക മെയ്ക്ക എ വിഷ് പദ്ധതിക്ക് അദ്ദേഹം നല്‍കി. 2016ല്‍ സിറയയിലെ കുട്ടികളെ സംരക്ഷിക്കുന്നതായി വന്‍ തുകയും അദ്ദേഹം മുടക്കിയിരുന്നു.

2015ല്‍ ഡുസംതിങ് ഏര്‍പ്പെടുത്തിയ ലോകത്തിലെ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന കായിക താരത്തിനുള്ള ബഹുമതി റൊണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നു. ഭൂകമ്പത്തെത്തുറന്ന് തകര്‍ന്ന നേപ്പാളിനും അദ്ദേഹം പണം സംഭാവന നല്‍കി. അസുഖ ബാധിതരായ കുട്ടികളെ നേരിട്ട് കാണുകയും അവര്‍ക്കുവേണ്ടി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യുന്നതില്‍ റൊണാള്‍ഡോ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. ഒരിക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റൊണാള്‍ഡോയുടെ മറുപടി ഇങ്ങനെയായിരുന്നു 'എന്റെ അച്ഛന്‍ എപ്പോഴും എന്നോട് പറഞ്ഞിരുന്നത് മറ്റുള്ളവരെ സഹായിക്കണമെന്നാണ്. അങ്ങനെ ചെയ്താല്‍ അത് ഇരട്ടിയായി നമുക്ക് ലഭിക്കും. ദുരിതം അനുഭവിക്കുന്നവരെ ഞാന്‍ സഹായിക്കുമ്പോള്‍ ദൈവം കൂടുതല്‍ സഹായങ്ങള്‍ എനിക്ക് നല്‍കും'. നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനുവേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്.

Story first published: Friday, May 17, 2019, 8:52 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+