മുഹമ്മദ് ഷമിയും ബുംറയും ഉള്‍പ്പെടെ നാല് ക്രിക്കറ്റ് താരങ്ങള്‍ക്ക് അര്‍ജുന ശുപാര്‍ശ

അർജുന ശുപാർശയുള്ള ക്രിക്കറ്റ് താരങ്ങൾ

ദില്ലി: ഒരു വനിതാ താരത്തിനും നാല് പുരുഷ താരങ്ങള്‍ക്കും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം വനിതാ ക്രിക്കറ്റ് താരം പൂനം യാദവിനെയും ബിസിസിഐ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയവരാണ് ശുപാര്‍ശ ലഭിച്ച മൂന്ന് പുരുഷ കളിക്കാരും.

പുരുഷ ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യ വനിതാ അമ്പയര്‍; ചരിത്രത്തിലേക്ക് നടന്നുകയറി ക്ലയര്‍ പൊളോസാക്ക്

സുപ്രീംകോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്, ബിസിസിഐ എന്നിവര്‍ കൂടിയാലോചിച്ചാണ് നാലുപേരെ ശുപാര്‍ശ ചെയ്തത്. 2016ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ബുംറ പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളറാണ്. 9 ടെസ്റ്റുകളില്‍നിന്നും 48 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടുകൂടിയാണ് ബുംറ.

BCCI

ഇന്ത്യയ്ക്കുവേണ്ടി 2018ല്‍ 68 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഷമി. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയപ്പോള്‍ ബൗളിങ്ങിന് ചുക്കാന്‍ പിടിച്ചത് ഷമിയായിരുന്നു. ദീര്‍ഘകാലം ഇന്ത്യയുടെ ഏകദിന ടീമില്‍നിന്നും പുറത്തായിരുന്ന ഷമി അടുത്തിടെ മികച്ച തിരിച്ചുവരവും നടത്തി. ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളിലൊരാളാണ് ഷമി.

ഏകദിന ടീമിലേക്ക് അടുത്തിടെ തിരിച്ചെത്തിയ താരമാണ് രവീന്ദ്ര ജഡേജയും. ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ താരത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്. വനിതാ സ്പിന്നര്‍ പൂനം യാദവ് ലോകത്തിലെ ഏറ്റവും മികച്ച 10 ബൗളര്‍മാരിലൊരാളാണ്. 2018ല്‍ സ്മൃതി മന്ദാനയ്ക്ക് മാത്രമാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

Story first published: Saturday, April 27, 2019, 17:09 [IST]
Other articles published on Apr 27, 2019

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more