വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൂത്തുക്കുടി കസ്റ്റഡി മരണം: ഞെട്ടല്‍ രേഖപ്പെടുത്തി ക്രിക്കറ്റ് ലോകം, നീതി ലഭിക്കണം

ജയരാജ് മകന്‍ ബെന്നിക്‌സ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കച്ചവടക്കാരായ ജയരാജും മകന്‍ ബെന്നിക്‌സും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുന്നു. ക്രിക്കറ്റ് താരങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. തമിഴ്‌നാട്ടുകാരനായ ഇന്ത്യയുടെ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍, ഇന്ത്യന്‍ ടീമിന്റെ നിശ്ചിത ഓവര്‍ ടീമിലെ ഓപ്പണറായ ശിഖര്‍ ധവാന്‍, പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ എന്നിവരെല്ലാം പ്രതിഷേധമറിയിച്ചവരുടെ കൂട്ടത്തിലുണ്ട്.

1

ട്വിറ്ററിലൂടെയാണ് അശ്വിന്‍ തന്റെ പ്രതിഷേധമറിയിച്ചത്. ഓരാ ജീവനും വിലപിടിപ്പുള്ളതാണ്. ഈ ക്രൂരകൃത്യത്തിന് നീതി ലഭിച്ചുവെന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. നീതി ലഭിച്ചാലും അത് ഇവരുടെ കുടുംബത്തിന് ആശ്വാശമാവുമെന്ന് തനിക്കുറപ്പില്ല. തന്റെ ചിന്തകള്‍ ഇവരുടെ കുടുംബത്തിനൊപ്പമാണ് എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്. ഹാഷ് ടാഗുകളേക്കാള്‍ കൂടുതല്‍ നമ്മള്‍ ജീവിതത്തിന് വില കല്‍പ്പിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഇത്തരത്തിലുള്ള അവസാനത്തെ ഹാഷ് ടാഗുകളാവട്ടെ ഇവയെന്നും ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ ജയരാജിനും ഫെനിക്‌സിനും നേരിട്ട ക്രൂരതയെക്കുറിച്ച് കേട്ടപ്പോള്‍ ഭയം തോന്നി. നമ്മള്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുകയും ഇവരുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പാക്കുകയും വേണമെന്ന് ധവാന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പ്രശസ്ത ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും സംഭവത്തില്‍ ഞെട്ടലും പ്രതിഷേധവുമറിയിച്ചു.

2

കടുത്ത ഭാഷയിലാണ് ഹര്‍ഷ ഭോഗലെ സംഭവത്തതില്‍ പ്രതിഷേധമറിയിച്ചത്. തൂത്തുക്കുടിയിലുണ്ടായ സംഭവം ഭയപ്പെടുത്തി. ഇത് തമിഴ്‌നാടിനു മാത്രമല്ല ഒരു രാജ്യമെന്ന നിലയില്‍ നമുക്കെല്ലാം അപമാനമുണ്ടാക്കുന്നതാണ്. നിങ്ങള്‍ സഹായം തേടിയാണ് ഒരു പോലീസ് സ്‌റ്റേഷനില്‍ പോവുന്നത്. ബെന്നിക്‌സിന് 31 വയസ്സ് മാത്രമേയുള്ളൂ. ഏതു തരത്തിലുള്ള ആളുകളെയാണ് നിങ്ങള്‍ പോലീസുകാരായി നിയമിക്കുന്നത്? അതോ എല്ലാം ശരിയാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടോയെന്നും ഭോഗലെ ട്വിറ്ററില്‍ കുറിച്ചു.

3

ലോക്ക്ഡൗണ്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ജയരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. അനുവദിച്ച സമയത്തേക്കാള്‍ കടയടക്കാന്‍ വൈകിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ബെന്നിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. ഇരുവരുടെയും രഹസ്യ ഭാഗങ്ങളിലേറ്റ പരിക്കുകള്‍ പോലീസിന്റെ ക്രൂരമായ പീഡനത്തിന്റെ തെളിവാണെന്നു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. സബ് ജയിലില്‍ വച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് ബെന്നിക്‌സിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. എന്നാല്‍ പനി കാരണം ആശുപത്രിയിലേക്കു മാറ്റിയ ജയരാജും അവിടെ വച്ച് അന്ത്യശ്വാസം വലിച്ചു.

Story first published: Saturday, June 27, 2020, 16:51 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X