Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര പട്ടാളത്തില്‍ ചേര്‍ന്നു

കൊളംബൊ: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര സൈന്യത്തില്‍ മേജറായി. ട്വിറ്ററിലൂടെ തിസാരതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍മി കമാന്റര്‍ ലഫ്. ജനറല്‍ ഷവേന്ദ്ര സില്‍വയുടെ ക്ഷണം സ്വീകരിച്ച് താന്‍ സൈന്യത്തില്‍ ചേര്‍ന്നിരിക്കുകയാണ് താരം പറഞ്ഞു. അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയില്‍നിന്നും ലഭിക്കുന്ന ക്ഷണം അങ്ങേയറ്റത്തെ ബഹുമതിയാണ്. തന്റെ കഴിവിന്റെ പരമാവധി താന്‍ ആര്‍മിക്കുവേണ്ടി നല്‍കുമെന്നും തിസാര വ്യക്തമാക്കി.

ഗജാബ റെജിമെന്റിലാണ് തിസാര ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാന്ദിമാലും നേരത്തെ ശ്രീലങ്കന്‍ ആര്‍മിയുടെ വോളണ്ടിയറായി ചേര്‍ന്നിരുന്നു. ആര്‍മി ക്രിക്കറ്റി ടീമിനുവേണ്ടി കളിക്കുകയും ചെയ്തു. തിസാരയും ആര്‍മിക്കുവേണ്ടി ക്രിക്കറ്റ് കളിക്കാനിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയെ ഒട്ടേറെ മത്സരങ്ങളില്‍ ജയത്തിലേക്ക് നയിച്ച താരമാണ് തിസാര.

thisaraperera

ശ്രീലങ്കയ്ക്കുവേണ്ടി 6 ടെസ്റ്റ് മത്സരങ്ങളില്‍ തിസാര കളിച്ചിട്ടുണ്ട്. 161 ഏകദിന മത്സരങ്ങളും 79 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 11 വിക്കറ്റും ഏകദിനത്തില്‍ 171ഉം ടി20യില്‍ 51 വിക്കറ്റുകളും നേടി. 203, 2210, 1169 എന്നിങ്ങനെയാണ് ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലെ റണ്‍സ് സമ്പാദ്യം. ശ്രീലങ്ക ജനുവരി 5 മുതല്‍ ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് എത്തുന്നുണ്ട്. തിസാര പെരേര ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

Story first published: Wednesday, January 1, 2020, 9:41 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+