വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടീമിലെത്തിയാല്‍ ലക്ഷ്യം ആ നാഴികക്കല്ല്; ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍, ഇനി കേരള ടീമിലേക്ക്

Sreesanth ‘aims to finish with 100 Test wickets’ after reduced ban

ദില്ലി: ഒത്തുകളി വിവാദത്തില്‍ ആജീവനാന്ത വിലക്കു ലഭിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീങ്ങുകയാണ്. സുപ്രീം കോടതിയും ഇപ്പോള്‍ ബിസിസിഐയും കനിഞ്ഞതോടെ ഒരുകാലത്ത് മലയാളികളുടെ അഭിമാനമായിരുന്ന ശ്രീശാന്തിന് ഇനി അധികം കാത്തിരിക്കാതെ ക്രിക്കറ്റ് കളത്തിലേക്കിറങ്ങാം. രണ്ടാംവരവിന് താരം തയ്യാറെടുക്കാമ്പോള്‍ ഇനിയൊരു അങ്കത്തിന് കൂടി ബാല്യമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ സംശയം.

ആജീവനാന്ത വിലക്ക്

ആജീവനാന്ത വിലക്ക്

രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്‍ മത്സരം കളിച്ചുകൊണ്ടിരിക്കെ 2013ലാണ് ശ്രീശാന്ത് ദില്ലി പോലീസിന്റെ പിടിയിലാകുന്നത്. ഇതേതുടര്‍ന്ന് സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ഉള്‍പ്പെടെ ബി.സി.സി.ഐ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും വിലക്കി. പിന്നീട് ഇവരെ കോടതി കുറ്റവിമുക്തരാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല.

സുപ്രീം കോടതിയുടെ ആശ്വാസം

സുപ്രീം കോടതിയുടെ ആശ്വാസം

ബിസിസിഐ വിലക്കിനെതിരെ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായ വിധി നല്‍കിയെങ്കിലും പിന്നീട് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തി. ഇതിനെതിരെ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിലക്കിന് ആശ്വാസമാകുന്ന വിധിയെത്തിയത്. ബിസിസിഐ വിലക്ക് നീക്കുന്നത് പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പരിഗണിച്ചാണ് ഇപ്പോള്‍ ഏഴുവര്‍ഷത്തെ വിലക്ക് ആയി നിജപ്പെടുത്തിയത്.

ഏഷ്യന്‍ ഹോക്കി ചാമ്പ്യന്മാരായ ജപ്പാനെ തകര്‍ത്ത ഇന്ത്യ ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഫൈനലിലെത്തി

തിരിച്ചുവരവ് അടുത്തവര്‍ഷം

തിരിച്ചുവരവ് അടുത്തവര്‍ഷം

ശ്രീശാന്തിന്റെ വിലക്ക് 2020 സപ്തംബറോടെ നീങ്ങും. ഇതിനുശേഷം താരത്തിന് കളിക്കളത്തിലേക്ക് തിരികെയെത്താം. വിലക്ക് നീങ്ങിയതിന്റെ അത്യാഹ്ലാദത്തിലാണ് ശ്രീശാന്ത്. അവസാന കടമ്പയും കടന്നതോടെ ഇനി കളിക്കളത്തിലേക്ക് തിരികെയെത്താനുള്ള ശാരീരികക്ഷമത കണ്ടെത്തുകയാണ് പ്രധാനം. വര്‍ഷങ്ങളായി കളിക്കാതിരുന്നതിന്റെ പ്രശ്‌നങ്ങളും ഫോമില്‍ എത്തുകയെന്നതും ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.

മികച്ച ഗോള്‍ ആരുടേത്; പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ മെസ്സിയും ഇബ്രാഹിമോവിച്ചും

ശ്രീശാന്തിന്റെ പ്രതികരണം

ശ്രീശാന്തിന്റെ പ്രതികരണം

ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ദൈവാനുഗ്രഹമാണ് തന്നെ തിരിച്ചെത്തിച്ചത്. ഇന്ത്യയ്ക്കായി വീണ്ടും ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. കെസിഎയുടെ ശ്രീശാന്തിന്റെ വിലക്ക് നീങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ശാരീരിക ക്ഷമതയുണ്ടെങ്കില്‍ താരം കേരള ടീമില്‍ കളിക്കുമെന്നും കെസിഎ സൂചിപ്പിച്ചു.

Story first published: Tuesday, August 20, 2019, 17:03 [IST]
Other articles published on Aug 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X