ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരിക്കേറ്റ ക്രിക്കറ്റ് താരത്തിന് ദാരുണമരണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ക്രിക്കറ്റ് കളിക്കിടെ യുവതാരത്തിന് ദാരുണമരണം. സൗത്ത് കാശ്മീരില്‍വെച്ച് നടക്കുകയായിരുന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ പതിനേഴുകാരനായ ജഹാംഗിര്‍ അഹമ്മദ് വാര്‍ ആണ് മരിച്ചത്. മത്സരത്തിനിടെ ബൗണ്‍സര്‍ തലയ്‌ക്കേറ്റ താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാരാമുള്ള ക്രിക്കറ്റ് ടീമിന്റെ കളിക്കാരനായിരുന്നു വാര്‍.

ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ യൂത്ത് സര്‍വീസ് ആന്‍ഡ് സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ബാരാമുള്ളയും ബുദ്ഗാം ജില്ലയും തമ്മിലുള്ള മത്സരത്തിനിടെ ബൗണ്‍സര്‍ ഹൂക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. പന്ത് കഴുത്തിനും തലയ്ക്കും ഇടയിലുള്ള ഭാഗത്ത് കൊണ്ടാണ് താരം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ഭാഗ്യകമായ സംഭവമാണിതെന്ന് യൂത്ത് സര്‍വീസ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ സലീം ഉര്‍ റഹ്മാന്‍ പറഞ്ഞു. വാര്‍ തനിക്ക് മകനെപ്പോലെയായിരുന്നു. അനന്തനാഗ് ജില്ലാ ആശുപത്രിയില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കിലും വാര്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പേ മരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ വാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications