വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പില്‍ കൊടുങ്കാറ്റാകാന്‍ ഇവര്‍, തടുത്തിടാന്‍ ബൗളര്‍മാര്‍ പാടുപെടും

ലോകകപ്പില്‍ കൊടുങ്കാറ്റാകാന്‍ ഇവര്‍ | Oneindia Malayalam

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിനായുള്ള കാത്തിരിപ്പിന് ഇനി 14 നാള്‍ ദൂരം. ഇംഗ്ലണ്ടിലെ വേഗമൈതാനത്ത് 10 ടീമുകള്‍ ലോകകിരീടത്തിനായി പോരടിക്കുന്ന ആവേശ കാഴ്ചകള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പ്രവചനങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ മികച്ച ടീമുമായാണ് 10 ടീമിന്റെയും വരവ്. സമീപ കാല പ്രകടനങ്ങളില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചം. പൊതുവേ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ മൈതാനത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുമെന്നുറപ്പാണ്.

ബുംറയുടെ ഫേവറിറ്റ്... ഇതാണ് മുംബൈയുടെ ഡ്രീം ഇലവന്‍, രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി സച്ചിന്‍ബുംറയുടെ ഫേവറിറ്റ്... ഇതാണ് മുംബൈയുടെ ഡ്രീം ഇലവന്‍, രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി സച്ചിന്‍

അതിവേഗ പന്തുകളെ അടിച്ചുപറത്താന്‍ കെല്‍പ്പുള്ള ഒരുപിടി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും ഇത്തവണത്തെ ലോകകപ്പിലുണ്ട്. ആതിഥേയരായ ഇംഗ്ലണ്ട് നിരയിലെ ബാറ്റ്‌സ്മാന്‍മാരെയാണ് ബൗളര്‍മാര്‍ കൂടുതല്‍ പേടിക്കേണ്ടത്. ഹോം ഗ്രൗണ്ടിന്റെ ആധിപത്യം മുതലാക്കാന്‍ ഇവര്‍ക്കായാല്‍ റണ്‍മഴ ഒഴുകും. ഇത്തവണ ലോകകപ്പില്‍ ബാറ്റിങ് കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോസ് ബട്ലര്‍

ജോസ് ബട്ലര്‍

ഇംഗ്ലണ്ട് നിരയില്‍ എതിരാളികള്‍ കൂടുതല്‍ ഭയക്കുന്ന താരം. പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയോടെ മുന്നറിയിപ്പ് നല്‍കിയ ബട്ലര്‍ ഇത്തവണ ബൗളര്‍മാരുടെ അന്തകനാകുമെന്നുറപ്പ്. ടോപ് ഓഡറിലും മദ്ധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ബട്‌ലര്‍. ഇംഗ്ലണ്ടിനുവേണ്ടി 128 ഏകദിനങ്ങളില്‍ നിന്ന് 42.13 ശരാശരിയില്‍ 3497 റണ്‍സ് നേടിയിട്ടുള്ള ബട്ലര്‍ എട്ട് സെഞ്ച്വറിയും 18 അര്‍ദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായും പരിഗണിക്കപ്പെടുന്ന താരം റാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ്.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയില്‍ ടീമിന് പ്രതീക്ഷകളേറെ. ഓപ്പണറായി ഇറങ്ങിയ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇദ്ദേഹം മിടുക്കനാണ്. ഐ.പി.എല്ലിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന പാകിസ്താനെതിരായ പരമ്പരയിലും ശ്രദ്ധേയ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. 61 മത്സരങ്ങളില്‍ നിന്ന് 47.85 ശരാശരിയില്‍ 2297 റണ്‍സാണ് ബെയര്‍സ്റ്റോ സ്വന്തം പേരിലാക്കിയത്. അതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും.

ആന്‍ഡ്രേ റസല്‍

ആന്‍ഡ്രേ റസല്‍

വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ അപകടം വിതയ്ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍. ഐ.പി.എല്ലില്‍ 14 മത്സരത്തില്‍ നിന്ന് 204 സ്‌ട്രൈക്കറേറ്റില്‍ 510 റണ്‍സെടുത്ത മികവ് ലോകകപ്പിലും ആവര്‍ത്തിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പന്തുകൊണ്ടും തിളങ്ങുന്ന താരം കരീബിയന്‍ നിരയുടെ വജ്രായുധമാണ്. വെസ്്റ്റ് ഇന്‍ഡീസിനുവേണ്ടി 52 ഏകദിനത്തില്‍ നിന്ന് 998 റണ്‍സും 65 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ ഫോമും വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷ നല്‍കുന്നു. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ച താരം ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് 490 റണ്‍സുമായി ഗെയ്ല്‍ തിളങ്ങിയിരുന്നു. 288 ഏകദിനം കളിച്ചിട്ടുള്ള ഗെയ്ല്‍ 38.02 ശരാശരിയില്‍ 10151 റണ്‍സും 165 വിക്കറ്റും നേടിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇത്തവണ ബാറ്റിങ്ങില്‍ തിളങ്ങുമെന്നാണ് ആരാധക പ്രതീക്ഷ. ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 46 പന്തില്‍ 76 റണ്‍സ് നേടിയ ഹര്‍ദിക്കിന്റെ പ്രകടനം പെട്ടെന്നാരും മറക്കില്ല. ഈ ടൂര്‍ണമെന്റില്‍ 66 പന്തില്‍ 83 റണ്‍സും നേടിയ താരം ഇംഗ്ലണ്ടിലെ സാഹചര്യം തനിക്ക് അനുകൂലമാണെന്ന് നേരത്തെ തന്നെ തെളിയിച്ചു. 45 ഏകദിനത്തില്‍ നിന്ന് 731 റണ്‍സും 44 വിക്കറ്റുമാണ് ഹര്‍ദിക്ക് വീഴ്ത്തിയത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തിന് നേരിട്ട വിലക്കിന് ശേഷം തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇത്തവണ ബാറ്റിങ് വെടിക്കെട്ട് സൃഷ്ടിക്കും. ഐ.പി.എല്ലില്‍ 12 മത്സരത്തില്‍ നിന്ന് 692 റണ്‍സുമായി ലീഗ് ടോപ്‌സ്‌കോററായ വാര്‍ണര്‍ക്ക് ഇംഗ്ലണ്ടിലെ മൈതാനങ്ങള്‍ സുപരിചിതമാണ്. 106 മത്സരത്തില്‍ നിന്ന് 43 ശരാശരിയില്‍ 4343 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്.

കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ന്യൂസീലന്‍ഡിന്റെ ഓപ്പണര്‍ കോളിന്‍ മണ്‍റോയും അപകടകാരിയാണ്. പേസ് ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന മണ്‍റോയുടെ ഐ.പി.എല്ലിലെ പ്രകടനം മോശമായിരുന്നെങ്കിലും താരത്തെ വിലകുറച്ച് കാണാനാവില്ല. 51 ഏകദിനത്തില്‍ നിന്ന് 1146 റണ്‍സും ഏഴ് വിക്കറ്റുമാണ് മണ്‍റോയുടെ പേരിലുള്ളത്. ലീഗ് ക്രിക്കറ്റിലൂടെ ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ അനുഭവ സമ്പത്തുള്ള മണ്‍റോയും ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

കിവീസിന്റെ വെടിക്കെട്ട്് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ കെല്‍പ്പുള്ള താരമാണ്. ഐ.പി.എല്ലില്‍ തരക്കേടില്ലാതെ കളിച്ച ഗുപ്റ്റില്‍ ഏകദിന റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്. 169 മത്സരങ്ങളില്‍ നിന്ന് 43.27 ശരാശരിയില്‍ 6440 റണ്‍സാണ് ഗുപ്റ്റിലിന്റെ സമ്പാദ്യം. നാല് വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 2015 ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയ താരാണ് ഗുപ്റ്റില്‍

Story first published: Thursday, May 16, 2019, 16:52 [IST]
Other articles published on May 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X