വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റ് റിട്ടേണ്‍സ്, എട്ടു വര്‍ഷത്തിനു ശേഷം ഏഷ്യന്‍ ഗെയിംസില്‍ തിരിച്ചെത്തുന്നു...

2022ലെ ഏഷ്യന്‍ ഗെയിംസിലാണ് ക്രിക്കറ്റും മല്‍സര ഇനമാവുന്നത്

By Manu
ഇനി ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് | Oneindia Malayalam

ദുബായ്: ഏഷ്യന്‍ ഗെയിംസിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഗെയിംസിലാണ് മല്‍സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ കമ്മിറ്റിയുടെ യോഗത്തിലാണ് ക്രിക്കറ്റിനെ തിരികെയെടുക്കാന്‍ തീരുമാനിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഗെയിംസില്‍ മടങ്ങിയത്തുന്നത്. 2014ലെ ഗെയിംസിലാണ് അവസാനമായി ക്രിക്കറ്റ് മല്‍സര ഇനമായത്. 2010ലെ ഗെയിംസിലും ക്രിക്കറ്റുണ്ടായിരുന്നു. ഈ രണ്ടു തവണയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഗെയിംസില്‍ നിന്നും പിന്‍മാറി. തിരക്കേറിയ മല്‍സരഷെഡ്യൂളുകളെ തുടര്‍ന്നായിരുന്നു ഇത്.

1

ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ വൈസ് പ്രസിഡന്റായ രണ്‍ധീര്‍ സിങാണ് ക്രിക്കറ്റിനെ 2022ലെ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്. ബാങ്കോക്കില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടയതെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 ഫോര്‍മാറ്റിലാണ് ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുക. നേരത്തേയുള്ള രണ്ടു ഗെയിംസുകളിലും ടി20 ഫോര്‍മാറ്റിലായിരുന്നു മല്‍സരങ്ങള്‍.

ഇന്ത്യന്‍ മധ്യനിരയെ പഴിക്കാന്‍ വരട്ടെ... അത്ര ദയനീയമല്ല, ജയിപ്പിക്കാനുമറിയാം, ഇതാ ഉദാഹരണങ്ങള്‍ ഇന്ത്യന്‍ മധ്യനിരയെ പഴിക്കാന്‍ വരട്ടെ... അത്ര ദയനീയമല്ല, ജയിപ്പിക്കാനുമറിയാം, ഇതാ ഉദാഹരണങ്ങള്‍

2022ലെ ഗെയിംസില്‍ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നേരത്തേ രണ്ടു തവണയും പിന്മാറിയ ഇന്ത്യ അടുത്ത തവണ തീര്‍ച്ചയായും പോരാട്ടത്തിനിറങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍. 2022ലെ ഏഷ്യന്‍ ഗെയിംസിന് ഇനിയുമേറെ സമയം ബാക്കിയുണ്ടെന്നും പിന്നീട് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമാണ് ബിസിസിഐയുടെ ഒഫീഷ്യല്‍ വ്യക്തമാക്കിയത്. 2010ലെ ഗെയിംസില്‍ ബംഗ്ലാദേശും 2014ല്‍ ശ്രീലങ്കയുമാണ് ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം ചൂടിയത്.

Story first published: Monday, March 4, 2019, 15:02 [IST]
Other articles published on Mar 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X