For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോളി ആഘോഷിച്ച് ധവാനും കോലിയും; പാണ്ഡ്യ കാമുകിക്കും കുടുംബത്തിനൊപ്പം

മുംബൈ: ഹോളി ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ലഭിച്ച അവധി ദിവസങ്ങള്‍ ആഘോഷിക്കുകയായിരുന്നു ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം. ക്യാപ്റ്റന്‍ വിരാട് കോലിയും, ശിഖര്‍ ധവാനും, ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

നിറങ്ങളുടെ ആഘോഷം അതേ രീതിയിലാണ് ഹോളിയെ വരവേറ്റത്. വിവിധ വര്‍ണങ്ങള്‍ മുഖത്തും തലയിലും വാരിയെറിഞ്ഞ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഹോളി കെങ്കേമമാക്കി. ആഘോഷിക്കുന്നതിനൊപ്പം ആരാധകര്‍ക്ക് ഹോളി ആശംസയറിക്കാനും താരങ്ങള്‍ മറന്നില്ല. ഏവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ഹോളി ആശംസിക്കുന്നതായി ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ജീവിതത്തില്‍ ഒട്ടേറെ നിറങ്ങള്‍ നിറയട്ടെയെന്നും ക്യാപ്റ്റന്‍ ആശംസിക്കുന്നു. ന്യൂസിലന്‍ഡ് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയ കോലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയോടെ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

holi-cricket

ഹാര്‍ദിക് പാണ്ഡ്യ ഭാവി വധു നടാഷ സ്റ്റാങ്കോവിച്ചിനൊപ്പമായിരുന്നു ആഘോഷിച്ചത്. സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ സന്തോഷവും പാണ്ഡ്യയുടെ ആഘോഷത്തിന് കാരണമായി. ആരാധകര്‍ക്ക് പാണ്ഡ്യ ആശംസയുമേകി. പുതുവത്സരദിനത്തിലാണ് പാണ്ഡ്യ നടാഷയുമായുള്ള പ്രണയം അറിയിച്ചതും വിവാഹ നിശ്ചയം വീഡിയോയിലൂടെ പുറത്തുവിട്ടതും. ദീര്‍ഘകാലമായി പരിക്കുമൂലം പുറത്തായിരുന്ന താരം ഡി വൈ പാട്ടീല്‍ ടൂര്‍ണമെന്റിലെ വമ്പന്‍ പ്രകടനത്തിലൂടെ ഫോമും കായിക ക്ഷമതയും തെളിയിച്ചാണ് വീണ്ടും ദേശീയ ടീമിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പാണ്ഡ്യ ഓള്‍റൗണ്ടറുടെ മികവ് നികത്തും. പാണ്ഡ്യയ്ക്ക് പുറമെ, സച്ചിന്‍ ടെണ്ടില്‍ക്കര്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും ഹോളി ആഘോഷിക്കുന്നവര്‍ക്ക് ആശംസയുമായെത്തി. ഭാര്യയ്ക്കും മകനും ഒപ്പമായിരുന്നു ശിഖര്‍ ധവാന്റെ ഹോളി. നിറങ്ങളില്‍ മുങ്ങിയ കുടുംബ ചിത്രവും ധവാന്‍ പങ്കുവെച്ചു.

Story first published: Tuesday, March 10, 2020, 17:08 [IST]
Other articles published on Mar 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+