Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോച്ചിനെയും സെലക്ഷന്‍ കണ്‍വീനറെയും വേണം; പരസ്യപ്പെടുത്തി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: മുഖ്യ പരിശീലകനേയും സെലക്ഷന്‍ കണ്‍വീനറേയും ആവശ്യമുണ്ടെന്ന് പരസ്യപ്പെടുത്തി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിന് മുഖ്യ പരിശീലകനേയും സെലക്ഷന്‍ കണ്‍വീനറേയും സപ്പോര്‍ട്ടിങ്‌സ്റ്റാഫിനേയും അണ്ടര്‍ 19 പുരുഷ ടീമിന് മുഖ്യ പരിശീലനകനേയും സപ്പോര്‍ട്ടിങ് സ്റ്റാഫിനേയും ദക്ഷിണാഫ്രിക്ക എ ടീമിന് മുഖ്യ പരിശീലകനേയും ചീഫ് മെഡിക്കല്‍ ഓഫീസറേയും ആവശ്യമുണ്ടെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പരസ്യപ്പെടുത്തിയത്. കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന്പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ അപേക്ഷ നല്‍കാനുള്ള അവസരമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഒരുക്കുന്നത്.

ഏപ്രില്‍ 30വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഇത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആക്റ്റിങ് ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ഡിസംബറിലാണ് ഗ്രെയിം സ്മിത്തിനെ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറായി നിയമിച്ചത്. തൊട്ടുപിന്നാലെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബൗച്ചറെ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായും നിയമിച്ചിരുന്നു. നിലവില്‍ മില്‍റ്റന്‍ മോറീങ്, സാലിഗ് നാക്കീഡിന്‍ എന്നിവരാണ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനും ഉപ പരിശീലകനും. നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മികച്ച യുവതാരങ്ങളുടെ അഭാവമുണ്ട്.

graemesmith

കഗിസോ റബാദ, എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ് പോലുള്ള താരങ്ങള്‍ അണ്ടര്‍ 19 ടീമിലൂടെ ഉയര്‍ന്ന് വന്നിവരാണ്. ഇവരെപ്പോലുള്ള ഭാവി താരങ്ങളെ ടീമിലെത്തിക്കുകയാണ് പദ്ധതിയെന്നും സ്മിത്ത് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനം നിരാശാജനകമാണ്. ഇംഗ്ലണ്ട് ലോകകപ്പിലടക്കം ദക്ഷിണാഫ്രിക്കന്‍ ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല. അണ്ടര്‍ 19 വനിതാ ലോകകപ്പിലും ദക്ഷിണാഫ്രിക്കയ്ക്ക് തിളങ്ങാനായില്ല. ഈ വര്‍ഷം നടക്കാനുള്ള ടി20 ലോകകപ്പിലേക്ക് ടീമിനെ തയ്യാറെടുപ്പിക്കലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ പരിശീലനവും ടൂര്‍ണമെന്റുകളും നഷ്ടമായത് ടീമിന് തിരിച്ചടിയായി.

കൊറോണ വൈറസ് വ്യാപകമായതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ടീമുകളുടെ മത്സരക്രമമെല്ലാം തെറ്റിയിരിക്കുകയാണ്. പല ടീമുകളും കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്നതിനാല്‍ പല ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതിനുള്ള നടപടി ആരംഭിച്ച് കഴിഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസി ഐയും താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ്. പല പ്രമുഖ താരങ്ങളും രോഗബാധിതര്‍ക്കായുള്ള സംഭാവന ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും 50 ലക്ഷം വീതം സംഭാവന ചെയ്തപ്പോള്‍ വിരാട് കോലിയും എം എസ് ധോണിയും തുക വെളിപ്പെടുത്താതെ ദുരിതബാധിതര്‍ക്കുള്ള സംഭാവന നല്‍കി. സുരേഷ് റെയ്‌ന 51 ലക്ഷവും നല്‍കി. ബിസിസി ഐ 51 കോടി രൂപയാണ് നല്‍കിയത്.

Story first published: Thursday, April 2, 2020, 10:17 [IST]
Other articles published on Apr 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+