Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക എന്‍ഒസി നല്‍കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) തീയ്യതി ബിസിസിഐ പ്രഖ്യാപിച്ചത് മുതല്‍ അനിശ്ചിതത്വം നിറഞ്ഞുനിന്നത് വിദേശ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു. കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ താരങ്ങളെ ഐപിഎല്ലിനയ്ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാകുമോയെന്ന വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരങ്ങളെ ഐപിഎല്ലിനയക്കുമെന്ന നിലപാട് പല വിദേശ ക്രിക്കറ്റ് ബോര്‍ഡുകളും സ്വീകരിച്ചതോടെ ഐപിഎല്‍ പൂര്‍ണ ആവേശത്തോടെ തന്നെ നടത്താമെന്ന പ്രതീക്ഷ കൈവന്നിരിക്കുകയാണ് ബിസിസിഐക്ക്.

ആദ്യം ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ എന്‍ഒസി നല്‍കുമെന്ന് ആദ്യം അറിയിച്ചത്. പിന്നാലെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും താരങ്ങള്‍ക്ക് എന്‍ഒസി നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. 'ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തീര്‍ച്ചയായും ഐപിഎല്ലില്‍ കളിക്കുന്നതിനായി താരങ്ങള്‍ക്ക് എന്‍ഒസി നല്‍കും'-ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക മീഡിയ മാനേജര്‍ കോക്കിറ്റ്‌സോ ഗഫിറ്റോഗി എഎന്‍ഐയോട് പറഞ്ഞു.

cricketsouthafrica

10 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ഐപിഎല്‍ 2020ല്‍ പങ്കെടുക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇവരെല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരും ടീമുകളിലെ നിര്‍ണ്ണായക താരങ്ങളുമാണ്. എബി ഡിവില്ലിയേഴ്‌സ്(ആര്‍സിബി), ക്രിസ് മോറിസ് (ആര്‍സിബി), ക്വിന്റന്‍ ഡീകോക്ക് (മുംബൈ), ഫഫ് ഡുപ്ലെസിസ് (ചെന്നൈ), ഇമ്രാന്‍ താഹിര്‍ (ചെന്നൈ), ലൂങ്കി എന്‍ഗിഡി (ചെന്നൈ), കഗിസോ റബാദ (ഡല്‍ഹി), ഹാര്‍ഡസ് വില്‍ജോയിന്‍ (പഞ്ചാബ്), ഡേവിഡ് മില്ലര്‍ (രാജസ്ഥാന്‍) എന്നിവരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഐപിഎല്‍ കളിക്കുന്നത്.

ന്യൂസീലന്‍ഡില്‍ നിന്ന് ആറ് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. കെയ്ന്‍ വില്യംസണ്‍ (ഹൈദരാബാദ്),ജിമ്മി നിഷാം (പഞ്ചാബ്), ലോക്കി ഫെര്‍ഗൂസന്‍(കൊല്‍ക്കത്ത), മിച്ചല്‍ സാന്റ്‌നര്‍(ചെന്നൈ), മിച്ചല്‍ മക്ലെങ്ങന്‍(മുംബൈ), ട്രന്റ് ബോള്‍ട്ട് (മുംബൈ). ട്രന്റ് ബോള്‍ട്ട് ഇത്തവണത്തെ ഐപിഎല്‍ കളിച്ചേക്കില്ലെന്ന് താരം തന്നെ നേരത്തെ സൂചന നല്‍കിയിരുന്നു. നേരത്തെ ഐപിഎല്ലിന് വേദിയാവും ന്യൂസീലന്‍ഡ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബിസിസിഐ യുഎഇയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് എന്‍ഒസി അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ താരങ്ങളാണ് ഓസീസ് ടീമില്‍ നിന്ന് ഐപിഎല്‍ കളിക്കുന്ന പ്രധാനികള്‍. ഇത്തവണത്തെ താരലേലത്തില്‍ ഏറ്റവും വിലകൂടിയ താരമായത് കമ്മിന്‍സായിരുന്നു. 15.5 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ എട്ടിനാണ് ഐപിഎല്‍ അവസാനിക്കുന്നത്. കാണികള്‍ ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യത ഏറെയാണ്. യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍ നടക്കുക.നേരത്തെ 2014ല്‍ യുഎഇയില്‍ നടത്തിയ ഐപിഎല്‍ വലിയ വിജയമായതാണ് വീണ്ടും യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.

Story first published: Friday, July 24, 2020, 17:35 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+