സ്‌റ്റെയിന്‍ യുഗം അവസാനിച്ചോ? ദക്ഷിണാഫ്രിക്കയുടെ കരാര്‍ പട്ടികയില്‍ നിന്ന് പേസര്‍ പുറത്ത്

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ സ്റ്റെയിന്‍ യുഗം അവസാനിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ഏറ്റവും പുതിയ കോണ്‍ട്രാക്റ്റില്‍ നിന്ന് പേസര്‍ ബൗളര്‍ ഡെയ്ന്‍ സ്റ്റെയ്‌നെ ഒഴിവാക്കിയതോടെയാണ് താരം കളിമതിയാക്കുന്നതായുള്ള അഭ്യൂഹം ഉയരുന്നത്. 16 താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള കരാര്‍ പട്ടികയില്‍ നിന്നാണ് സ്റ്റെയിനെ ഒഴിവാക്കിയത്. 14 വനിതാ താരങ്ങളും പുതിയ കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടെസ്റ്റ് താരങ്ങളെയും പരിമിത ഓവര്‍ താരങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് കരാര്‍ പട്ടിക തയ്യാറാക്കിയതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആക്റ്റിങ് ചീഫ് എക്‌സിക്യൂട്ടീവ് ഡോക്ടര്‍ ജാക്വിസ് ഫൗള്‍ പറഞ്ഞു. ടി20 ലോകകപ്പ്, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, പാകിസ്താനും ഇന്ത്യക്കുമെതിരായ ടി20 പരമ്പര കൂടാതെ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് പര്യടനം എന്നിവയാവും പുതിയ കരാറിലുള്‍പ്പെട്ട താരങ്ങള്‍ കളിക്കുക.

പരിക്കേറ്റ ഏറെ നാളായി ടീമിന് പുറത്തായിരുന്ന സ്റ്റെയിന്‍ കഴിഞ്ഞിടെ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വീണ്ടും പരിക്ക് താരത്തെ വലച്ചു.ഇതാണ് അദ്ദേഹത്തിന് കരാര്‍ നഷ്ടപ്പെടുത്തിയതെന്നാണ് വിവരം. പട്ടിക പുറത്തായതോടെ സ്‌റ്റെയിന്റെ ടി20 ലോകകപ്പ് പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന എബി ഡിവില്ലിയേഴ്‌സിനും കരാര്‍ പട്ടികയില്‍ ഇടമില്ല. അതേ സമയം മുന്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിനെ ദക്ഷിണാഫ്രിക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന വാര്‍ഷിക കരാറാണ് ദക്ഷിണാഫ്രിക്ക തയ്യാറാക്കിയിരിക്കുന്നത്.

എന്തു കൊണ്ട് അന്നു നായകസ്ഥാനമൊഴിഞ്ഞു? കളി തുടര്‍ന്നത് പലര്‍ക്കും ഇഷ്ടമായില്ല- പോണ്ടിങ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ സ്‌റ്റെയിന്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ദേശീയ ടീമില്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ നടക്കാന്‍ സാധ്യത കുറവായതിനാല്‍ സ്റ്റെയിനിന്റെ മടങ്ങിവരവ് പ്രയാസകരമാകും.കൊറോണയെത്തുടര്‍ന്ന് എല്ലാത്തരം കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ പര്യടനത്തിനായി എത്തിയ ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കൊറോണ രോഗം സ്ഥിരീകരിച്ച ഗായിക താമസിച്ച അതേ ഹോട്ടലില്‍ താമസിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നിലവില്‍ നിരീക്ഷണത്തിലാണ്. കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താരങ്ങളെല്ലാം വീടുകളില്‍ കുടുംബത്തോടൊപ്പമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ദക്ഷിണാഫ്രിക്കയുടെ കരാറിലുള്ള താരങ്ങള്‍: ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, ഫഫ് ഡുപ്ലെസിസ്, ഡീല്‍ എല്‍ഗര്‍,ബ്യൂറന്‍ ഹെന്‍ഡ്രിക്കസ്, റീസ ഹെന്‍ഡ്രിക്കസ്, കേശവ് മഹാരാജ്,എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലൂങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ജെ, ആന്‍ഡിലി ഫെലുക്കുവായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാദ, തബ്രയ്്‌സ് ഷംസി, റാസി വാന്‍ ഡെര്‍ ഡൂസന്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, March 24, 2020, 17:49 [IST]
Other articles published on Mar 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X