ടീമിലെടുത്തില്ല, സെലക്ടറെ ഗുണ്ടകളെ വിട്ട് തല്ലിച്ചു!! ക്രിക്കറ്റര്‍ കുടുങ്ങി, ജീവനാന്ത വിലക്ക് വരും
ദില്ലി: ടീമിലേക്കു സെലക്ഷന്‍ ലഭിക്കാത്തതിന്റെ കലിപ്പ് തീര്‍ക്കാന്‍ സെലക്ടറെ ഗുണ്ടകളെ വിട്ട് ആക്രമിച്ച ക്രിക്കറ്റ് താരം കുടുങ്ങി. ദില്ലിയില്‍ നിന്നുള്ള 23കാരനായ അനൂജ് ദേധയെന്ന താരമാണ് സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ താരവുമായ അമിത് ബണ്ഡാരിയെ ഗുണ്ടകളെ കൊണ്ട് തല്ലിച്ചതച്ചത്.
ഇതേ തുടര്‍ന്നു താരത്തിനെതിരേ ശക്തമായ നടപടിക്കു തയ്യാറെടുക്കുകയാണ് ദില്ലി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ). അണ്ടര്‍ 23 ടീമിലേക്ക് തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രകോപിതനായാണ് ഗുണ്ടകളെ കൂട്ടുപിടിച്ച് ബണ്ഡാരിയെ ദേധ പരസ്യമായി ആക്രമിച്ചത്.'

ആജീവനാന്ത വിലക്ക് വന്നേക്കും
ഗുരുതരമായ കുറ്റം ചെയ്ത ദേധയെ ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലേക്കാണ് ദില്ലി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നീങ്ങുന്നത്. താരത്തെ ആജീവനാന്ത കാലത്തേക്ക് ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും വിലക്കാന്‍ അസോസിയേഷന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദേധയ്‌ക്കെതിരായ ശിക്ഷാ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ അറിയിച്ചു. വിവിധ പ്രായത്തിലുള്ള ടീമുകളുടെ സെലക്ടര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിനു ശേഷം അറസ്റ്റ് ചെയ്യപ്പെട്ട ദേധയും ഒപ്പമുണ്ടായിരുന്ന ഗുണ്ടകളും ഇപ്പോള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

ഗൗതം ഗംഭീറും ആവശ്യപ്പെട്ടു
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണറും ദില്ലി ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അപലപിക്കുകയും ദേധയ്ക്കു ആജീവനാന്ത വിലക്ക് തന്നെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗംഭീറിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് താരത്തെ ആജീവനാന്ത കാലത്തേക്ക് വിലക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇത്രയും വലിയൊരു കുറ്റം ചെയ്ത താരത്തിന് വിലക്കേര്‍പ്പെടുത്തുകയല്ലാതെ മറ്റൊരു ശിക്ഷയും നല്‍കാനില്ലെന്നും രജത് ശര്‍മ വ്യക്തമാക്കി.

സംഭവം നടന്നത് തിങ്കളാഴ്ച
തിങ്കളാഴ്ച സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ വച്ചാണ് ബണ്ഡാരി ആക്രമിക്കപ്പെട്ടത്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദില്ലിയുടെ സീനിയര്‍ ടീമിന്റെ സന്നാഹ മല്‍സരം കാണാനെത്തിയതായിരുന്നു ബണ്ഡാരി. ദേധയും 15 ഗുണ്ടകളും ചേര്‍ന്ന് ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളും ഇരുമ്പ് ദണ്ഡുകളും കൊണ്ട് ബണ്ഡാരിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും തലയുടെ മുന്‍ഭാഗത്തും പരിക്കേറ്റ ബണ്ഡാരിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. പരിക്ക് സാരമല്ലാത്തതിനാല്‍ പ്രാഥമിക ചികില്‍സകള്‍ക്കു ശേഷം പിന്നീട് അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications