For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ടുവയസുകാരിയായ മകള്‍ മരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ രണ്ടുവയസുകാരിയായ നൂര്‍ ഫാത്തിമ മരിച്ചു. കാന്‍സര്‍ രോഗത്തോടു പൊരുതിക്കൊണ്ടിരിക്കുകയായിരുന്ന കുട്ടി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. അലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം കളിച്ചുകഴിഞ്ഞയുടനെയാണ് മരണവിവരം പുറത്തുവരുന്നത്.

asif-ali

പാക്കസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അലി കളിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് അലിയുടെ മകളുടെ വിയോഗവാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. അലി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പാണ് മകളുടെ രോഗവിവരം അറിയുന്നത്. ഉടന്‍ കുട്ടിയെ അമേരിക്കയില്‍ ചികിത്സയ്ക്കായി എത്തിച്ചശേഷം താരം ടീമിനൊപ്പം കളിക്കാനായി എത്തുകയായിരുന്നു. മകളുടെ രോഗവിവരം അലി തന്നെ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.

പാക്കിസ്ഥാന്റെ ലോകകപ്പിനായുള്ള പ്രാഥമിക ടീമില്‍ ഉള്‍പ്പെട്ട കളിക്കാരനാണ് ആസിഫ് അലി. താരം ഉടന്‍ അമേരിക്കയിലേക്ക് തിരിക്കും. ലോകകപ്പില്‍ അലി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മെയ് 23നാണ് പാക്കിസ്ഥാന്‍ അന്തിമ ടീമിനെ പ്രഖ്യാപിക്കുക. അഞ്ചാം ഏകദിനത്തില്‍ താരം 22 റണ്‍സെടുത്തിരുന്നു.

Story first published: Monday, May 20, 2019, 10:41 [IST]
Other articles published on May 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+