മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ 46-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ലോകമെങ്ങുനിന്നും ആശംസകളെത്തുന്നു. 1973 ഏപ്രില്‍ 24ന് ജനിച്ച സച്ചിന് ക്രിക്കറ്റില്‍ ഒട്ടേറെ സമ്മോഹനമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് വിരമിക്കല്‍ നടത്തിയത്. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത് എന്നതുകൊണ്ടുതന്നെ സച്ചിന്റെ പിറന്നാളും ക്രിക്കറ്റ് ലോകത്തിന് ആഘോഷമാണ്.
ക്രിക്കറ്റിന്റെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന് 2013 നവംബര്‍ 13നാണ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. അന്നേദിവസം തന്റെ 200-ാം ടെസ്റ്റ് ടെസ്റ്റ് മത്സരവും സച്ചിന് പൂര്‍ത്തിയാക്കി. 664 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നും 34,357 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട് സച്ചിന്. ബാറ്റിങ്ങിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരിലാണ്.
ഐപിഎല്‍; ജയം ആവര്‍ത്തിക്കാന്‍ കോലിയും കൂട്ടരും പഞ്ചാബിനെതിരെ
സച്ചിനൊപ്പം ഒട്ടേറെ കളികളില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്, ഹര്ഭജന് സിങ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത് തുടങ്ങി കായിക രംഗത്തെ പ്രമുഖര്‍ സച്ചിനൊപ്പമുള്ള ഓര്‍മച്ചിത്രങ്ങളുമായി ഇതിഹാസതാരത്തിന് ആശംസകള്‍ നേര്‍ന്നു. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സച്ചിന് ഐപിഎല്‍ ക്ലബ്ബ് പ്രത്യേകമായി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
🎂 🎉 "To the greatest batsman ever!"#OneFamily #CricketMeriJaan #MumbaiIndians @YUVSTRONG12 @Jaspritbumrah93 @adu97 @KieronPollard55 @sachin_rt pic.twitter.com/zut8YdRCxz
— Mumbai Indians (@mipaltan) April 24, 2019
On @sachin_rt's birthday, tell us what he means to you in one word!
— Mumbai Indians (@mipaltan) April 23, 2019
We'll start: G.O.A.T. 💙#HappyBirthdaySachin #OneFamily #CricketMeriJaan #MumbaiIndians pic.twitter.com/9UtaTQwTVo
We'll start!
— Mumbai Indians (@mipaltan) April 24, 2019
What better than #SachinTendulkar. In blue. Wearing number 10 💙#HappyBirthdaySachin #OneFamily #CricketMeriJaan #MumbaiIndians @sachin_rt pic.twitter.com/QymDiKwYV3