പ്ലേയിങ് ഇലവനെ വെളിപ്പെടുത്തി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് സീസണ്‍ മുഴുവന്‍ വിലക്ക്
സിഡ്‌നി: രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സോഷ്യല്‍മീഡിയവഴി പരസ്യമാക്കിയ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എമിലി സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്ക്. വനിതാ ബിഗ് ബാഷ് ടീമായാ ഹോബര്‍ട്ട് ഹരിക്കെയ്ന്‍സിന്റെ താരമായ എമിലി മത്സരത്തിന് തൊട്ടുമുന്‍പ് പ്ലേയിങ് ഇലവനെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെ താരത്തെ സീസണ്‍ മുഴുവന്‍ വിലക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു.
സിഡ്‌നി തണ്ടേഴ്‌സിനെതിരായ മത്സരത്തിന് മുന്‍പാണ് ടീമിന്റെ അന്തിമ ഇലവനെ എമിലി വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. വീഡിയോ അനുവദനീയമല്ലാത്ത കളിക്കാരുടേയും മാച്ച് ഒഫീഷ്യലുകളുടേയും ഏരിയയില്‍നിന്നാണ് വീഡിയോ എമിലി പകര്‍ത്തിയതും. ഇത് ബെറ്റിങ് സംഘത്തെ സഹായിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ഗുരുതരമായ കുറ്റമായതിനാലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടിയിലേക്ക് കടന്നതും. വിലക്കിനെ തുടര്‍ന്ന് വനിതാ നാഷണല്‍ ക്രിക്കറ്റ് ലീഗ് ഏകദിന മത്സരങ്ങളും എമിലിക്ക് നഷ്ടമാകും.

വിലക്ക് കാലയളവില്‍ ഒരു ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും താരത്തിന് കളിക്കാനാകില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയ അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുതന്നതാണെന്നും നിയമലംഘനത്തിന് കടുത്ത ശിക്ഷതന്നെ നല്‍കുമെന്നും സൂചിപ്പിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായ എമിലിക്ക് പകരമായി എമ്മ മാനിക്‌സ് ഹോബാര്‍ട്ട് ഹരിക്കെയ്ന്‍സിനൊപ്പം ചേരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications