വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപില്‍ദേവ് ബിസിസിഐ ഉപദേശകസമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ ഉപദേശക സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ബിസിസിഐ ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെ ഭിന്നതാത്പര്യ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. ഒരേസമയം വിവിധ സംഘടനകളുടെ മേധാവിയായിരിക്കുന്നതാണ് കപില്‍ദേവിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

ഭിന്ന താത്പര്യ ആരോപണം

ഭിന്ന താത്പര്യ ആരോപണം

പുതുതായി രൂപീകരിച്ച ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ സ്റ്റീയറിങ് കമ്മിറ്റി അംഗവും ഡയറക്ടറുമാണ് കപില്‍ ദേവ്. ടിവി ചാനലുകളുമായുള്ള കൂട്ടുകെട്ടും കപില്‍ ദേവിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭിന്നതാത്പര്യ ആരോപണത്തില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഉപദേശക സമിതി അംഗ ശാന്ത രംഗസ്വാമി സ്ഥാനം രാജിവെച്ചിരുന്നു.

കപിലിന്റെ രാജി

കപിലിന്റെ രാജി

കപില്‍ രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിക്ക് മുന്‍താരം രാജിക്കത്ത് നല്‍കി. കപില്‍ ഉള്‍പ്പെടുന്ന സമിതിക്കായിരുന്നു ഇന്ത്യയുടെ പുരുഷ, വനിതാ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം. രവി ശാസ്ത്രിയെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കമ്മറ്റിക്കെതിരെ ആരോപണം ഉയര്‍ന്നത്.

സഞ്ജയ് ഗുപ്തയുടെ പരാതി

സഞ്ജയ് ഗുപ്തയുടെ പരാതി

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് കമ്മറ്റിക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ബിസിസിഐ എത്തിക്സ് ഓഫീസര്‍ റിട്ടയര്‍ഡ് ജസ്റ്റിസ് ഡി കെ ജയിന്‍ ഉപേദേശക സമിതിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഒക്ടോബര്‍ പത്തിന് മുന്‍പ് വിഷയത്തില്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ മറുപടി നല്‍കണം. അല്ലാത്തപക്ഷം എത്തിക്സ് ഓഫീസര്‍ പരാതിയില്‍ സ്വമേധയാ തീരുമാനമെടുക്കും.

ചാമ്പ്യന്‍സ് ലീഗ്; ടോട്ടനത്തെ നാണംകെടുത്തി ബയേണ്‍; യുവന്റസ്, സിറ്റി, പിഎസിജി ടീമുകള്‍ക്ക് ജയം

സച്ചിനും സഘവും ആരോപണത്തില്‍

സച്ചിനും സഘവും ആരോപണത്തില്‍

മുന്‍പ് ഉപദേശക സമിതിയില്‍ അംഗങ്ങളായിരുന്ന സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെയും ഗുപ്ത ഭിന്നതാത്പര്യ ആരോപണം ഉന്നയിച്ചിരുന്നു. കപിലും ശാന്ത രംഗസ്വാമിയും രാജിവെച്ചതോടെ ഗെയ്ക്‌വാദും സ്ഥാനം ഒഴിഞ്ഞേക്കും. ഇന്ത്യന്‍ പരിശീലകരെ തെരഞ്ഞെടുത്തുകഴിഞ്ഞതിനാല്‍ കമ്മറ്റിയുടെ രാജി ബിസിസിഐയെ കാര്യമായി ബാധിക്കില്ല.

Story first published: Wednesday, October 2, 2019, 13:22 [IST]
Other articles published on Oct 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X