Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ്, ഏകദിന, ടി20 ടീമിനെ തിരഞ്ഞെടുത്ത് ക്രിക്ക് ഇന്‍ഫോ

മുംബൈ: ഈ ദശാബ്ദത്തിലെ മികച്ച ഏകദിന, ടെസ്റ്റ്, ടി20 ടീമുകളെ തിരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ. വെബസൈറ്റിന്റൈ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടീമുകളെ തിഞ്ഞെടുത്തത്. പ്രമുഖരെല്ലാം ഉള്‍പ്പെട്ട ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ അലെസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമെത്തുമ്പോള്‍ മൂന്നാം നമ്പറില്‍ കെയ്ന്‍ വില്യംസണിറങ്ങും. നാലാം നമ്പറിലാണ് കോലി എത്തുക. സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, എബി ഡിവില്ലിയേഴ്‌സ്, രവിചന്ദ്ര അശ്വിന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, രങ്കണ ഹരാത്ത് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. വിക്കറ്റ് കീപ്പറായി ഡിവില്ലിയേഴ്‌സ് എത്തിയത് അപ്രതീക്ഷിതമായി.

ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാനെത്തുന്നത് ഹാഷിം അംലയാണ്. വിരാട് കോലി മൂന്നാമനാകുമ്പോള്‍ ഡിവില്ലിയേഴ്‌സ് നാലാം നമ്പറിലെത്തും. റോസ് ടെയ്‌ലര്‍, ഷക്കീബ് അല്‍ ഹസന്‍, ട്രന്റ് ബോള്‍ട്ട്, ലസിത് മലിംഗ, മിച്ചല്‍ സ്്റ്റാര്‍ക്ക്, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ഏകദിന ടീമിലെ മറ്റുള്ളവര്‍. ഇന്ത്യയുടെ ജസ്പ്രീത് ബൂംറയ്ക്ക് ടീമില്‍ ഇടം നല്‍കിയില്ല.

espncricinfo

ടി20 ടീമിലെ നായകനായും ധോണിയെയാണ് തിരഞ്ഞെടുത്തത്. ക്രിസ് ഗെയ്‌ലിനൊപ്പം ഓപ്പണിങ്ങില്‍ സുനില്‍ നരേയ്‌നെ നിര്‍ദേശിക്കുമ്പോള്‍ വിരാട് കോലി മൂന്നാം നമ്പറിലിറങ്ങും. എബി ഡിവില്ലിയേഴ്‌സ്, കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രെ റസല്‍, ഡ്വെയ്ന്‍ ബ്രാവോ, റാഷിദ് ഖാന്‍, ലസിത് മലിംഗ, ജസ്പ്രീത് ബൂംറ എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍.

Story first published: Wednesday, January 1, 2020, 15:15 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+