For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിവികളെക്കുറിച്ച് മാക്മില്ലന് പറയാനുള്ളത് ഇതാണ്; ഹൃദയം തൊടുന്ന ട്വീറ്റുമായി സ്ഥാനമൊഴിയുന്ന കോച്ച്

വെല്ലിങ്ടണ്‍: ലോകകപ്പിലെ സ്വപ്‌നതുല്യമായ കുതിപ്പിനു പിന്നാലെ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ച് ക്രെയ്ഗ് മക്മില്ലന്‍ സ്ഥാനമൊഴിയുന്നു. കിവികള്‍ക്കൊപ്പമുള്ള അഞ്ചുവര്‍ഷക്കാലത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പാണ് 42കാരനായ മാക്മില്ലന്‍ സ്ഥാനമൊഴിയുമ്പോള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ടീമുമായുള്ള കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ കിവീസ് ബാറ്റ്‌സ്മാന്‍ കൂടിയായ മാക്മില്ലന്‍ വ്യക്തമാക്കി. മാക്മില്ലന്‍ ബാറ്റിങ് പരിശീലകനായ കാലം ന്യൂസീലന്‍ഡിനെ സംബന്ധിച്ച് വിജയങ്ങളുടേതായിരുന്നു. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ അവര്‍ റണ്ണറപ്പായി. ന്യൂസീലന്‍ഡ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചശേഷം മാക്മില്ലന്‍ ട്വീറ്റ് ചെയ്തത്. ന്യൂസീലന്‍ഡ് ടീമിനെ പ്രത്യേകതയുള്ള ടീമായാണ് മാക്മില്ലന്‍ വിശേഷിപ്പിച്ചത്. അച്ചടക്കവും കളിമികവുമുള്ള ടീമിന് നേട്ടങ്ങള്‍ ഇനിയും തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

''ബ്ലാക് കാപ്‌സിന്റെ ബാറ്റിങ് പരിശീലകനായുള്ള എന്റെ കാലം അവസാനിച്ചു. വ്യത്യസ്തരായ കളിക്കാര്‍ക്കും സ്റ്റാഫിനുമൊപ്പം അഞ്ചുവര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. അവര്‍ വളരെ പ്രത്യേകതകളുള്ള സംഘമാണ്. അച്ചടക്കവും മികവും അവരെ ഇനിയും നേട്ടങ്ങളിലേക്ക് നയിക്കും. അവര്‍ ന്യൂസീലന്‍ഡിന്റെ അഭിമാനം തന്നെയായിരിക്കും എന്നും. ''- മാക്മില്ലന്‍ ട്വീറ്റ് ചെയ്തു.

craigmcmillan

ന്യൂസീലന്‍ഡ് ബാറ്റിങ്ങിനെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മാക്മില്ലന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാറ്റിങ് കോച്ചായുള്ള കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചത്. ബാറ്റിങ് പരിശീലകനെന്ന നിലയില്‍ ന്യൂസീലന്‍ഡ് ടീമിനൊപ്പമുള്ള മാക്മില്ലന്റെ അവസാനത്തെ ദൗത്യമായിരുന്നു ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ്. ലോകകപ്പിലുടനീളം സ്ഥിരതായാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയും ഫൈനലില്‍ ഇംഗ്ലണ്ടിനൊപ്പം നില്‍ക്കുകയും ചെയ്‌തെങ്കിലും ലോക കിരീടമെന്ന സ്വപ്‌നം കിവികള്‍ക്ക് സ്വന്തമാക്കാനായില്ല. ഫൈനല്‍ മത്സരത്തിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യനിലയിലായപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ആനുകൂല്യത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരാവുകയായിരുന്നു.

മാക്മില്ലന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചെങ്കിലും ന്യൂസീലന്‍ഡ് ടീം ഇതുവരെ പകരക്കാരനെ കണ്ടെത്തിയിട്ടില്ല. കളിക്കാരനെന്ന നിലയില്‍ മാക്മില്ലന്‍ ന്യൂസീലന്‍ഡിനു വേണ്ടി 55 ടെസ്റ്റുകളും 197 ഏകദിനങ്ങളും എട്ട് ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഒരു ദശകത്തോളം അദ്ദേഹം ന്യൂസീലന്‍ഡ് ടീമിലംഗമായിരുന്നു.

Story first published: Sunday, July 21, 2019, 13:19 [IST]
Other articles published on Jul 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+