കോവിഡ് വ്യാപനം ശക്തം: ഐപിഎല്ലിന്റെ കമന്ററി വീട്ടിലിരുന്നു പറയും, പുതിയ പദ്ധതി ഇങ്ങനെ
മുംബൈ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലും ഐപിഎല്ലുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുക്കുകയാണ് ബിസിസിഐ. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കി ഐപിഎല്‍ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. താരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതുപോലെ തന്നെ മറ്റ് സ്റ്റാഫുകള്‍ക്കും സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലാവും ഐപിഎല്‍ നടക്കുക. അങ്ങനെയെങ്കില്‍ ഒരുപാട് സ്റ്റാഫുകളെ അങ്ങോട്ടേക്ക് യാത്ര ചെയ്യിക്കുക പ്രയാസമാവും. അതിനാല്‍ത്തന്നെ ഇത്തവണ ഐപിഎല്‍ കമന്ററി വീട്ടിലിരുന്ന് നടത്തുന്ന രീതിയില്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഐപിഎല്‍ തത്സമയ സംപ്രേഷണം ചെയ്യാന്‍ അവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നടന്ന 3ടിസി ഫോര്‍മാറ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ വീട്ടിലിരുന്നാണ് കമന്റെറി പറഞ്ഞത്. ഇത് വിജയമായതിന് പിന്നാലെയാണ് ഐപിഎല്ലിലും ഈ രീതി പരീക്ഷിക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തയ്യാറെടുക്കുന്നത്.

3ടിസി ടൂര്‍ണമെന്റില്‍ ഇര്‍ഫാന്‍ പഠാന്‍ ബറോഡയിലെ വീട്ടിലിരുന്നും സഞ്ജയ് മഞ്ജരേക്കര്‍ മുംബൈയിലെ വീട്ടിലിരുന്നും ദീപ് ദശഗുപ്ത കൊല്‍ക്കത്തയിലെ വീട്ടിലിരുന്നുമാണ് കമന്ററി പറഞ്ഞത്. ഇത് വിജയകരമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതം ഹോം കമന്ററിയാണെന്ന നിലപാടിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ പ്രാദേശിക ഭാഷകളിലും മത്സരം തത്സമയ സംപ്രേഷണം നടത്താനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ തമിഴ്,തെലുങ്ക്,കന്നട ഭാഷകളിലും മത്സരം തത്സമയം സംപ്രേഷണം ചെയ്‌തേക്കും.
അതേ സമയം വീട്ടിലിരുന്ന് ഐപിഎല്‍ തത്സമയം ചെയ്യേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണെന്ന് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചു. ഇതൊരു വലിയ അനുഭവമാണെന്നും ഇന്റര്‍ നെറ്റിലെ പ്രശ്‌നങ്ങള്‍ സംപ്രേഷണത്തെയും ശബ്ദത്തെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. തത്സമയ ക്രിക്കറ്റില്‍ എന്തും സംഭവിച്ചേക്കാം അതിനാല്‍ത്തന്നെ പൂര്‍ണമായും സാങ്കേതിക തികവ് ഇല്ലാതിരുന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടായി മാറും. 3ടിസി പ്രദര്‍ശന മത്സരമായിരുന്നു.എന്നാല്‍ ഐപിഎല്ലില്‍ ഇത് വലിയ വെല്ലുവിളിയാവും-ഇര്‍ഫാന്‍ പറഞ്ഞു.
ഇക്കൊല്ലം നടക്കേണ്ട ടി20 ലോകകപ്പ് ഐസിസി അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതിനാല്‍ ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തില്‍ ഐപിഎല്‍ നടത്താമെന്ന ആലോചനയിലാണ് ബിസിസിഐ. എന്നാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തിലടക്കം നിരവധി കാര്യങ്ങളിലും ഇനിയും തീരുമാനം ആകാനുണ്ട്. ഐപിഎല്‍ നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് ബിസിസി ഐ അനുവാദം ചോദിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക വെല്ലുവിളിയാണ്. അതിനാല്‍ നേരത്തെ തന്നെ ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച യുഎഇയില്‍ ടൂര്‍ണമെന്റ് ഒരുക്കാനുള്ള നീക്കത്തിലാണ് ബിസിസിഐ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications