വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

COVID19: സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ട്വിറ്ററില്‍ വിവരം പങ്കുവെച്ച് ഇതിഹാസം

മുംബൈ: കോവിഡ് 19 വൈറസ് ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആരാധകരെ അറിയിച്ചത്. 'നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. ആരോഗ്യ വിഭാഗത്തിന്റെ ഉപദേശം അനുസരിച്ച് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറച്ച് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സുഖമായും സുരക്ഷിതമായും ഇരിക്കൂ. എല്ലാ ഇന്ത്യക്കാര്‍ക്കും എന്റെ സഹതാരങ്ങള്‍ക്കും ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ 10ാം വാര്‍ഷിക ആശംസകള്‍ നേരുന്നു' എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തെ കോവിഡിന്റെ മുന്‍കരുതല്‍ സന്ദേശങ്ങളുമായി സച്ചിന്‍ സജീവമായിരുന്നു. ഇക്കഴിഞ്ഞ റോഡ് സേഫ്റ്റി ലോക ടി20 സീരിസില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കാന്‍ സച്ചിന് സാധിച്ചിരുന്നു. ഇതിനിടെ കോവിഡ് പരിശോധനകള്‍ നടത്തിയതിന്റെ ചിത്രങ്ങള്‍ സച്ചിന്‍ പുറത്തുവിട്ടിരുന്നു. നേരത്തെ തനിക്ക് കോവിഡ് പോസിറ്റീവായ വിവരവും സച്ചിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. വീട്ടില്‍ ക്വാറന്റെയ്‌നിലായിരുന്ന സച്ചിന്‍ വീട്ടിലെ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

sachin

റോഡ് സേഫ്റ്റി ടൂര്‍ണമെന്റിനിടെയാണ് സച്ചിന് കോവിഡ് ബാധയുണ്ടായത്. റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത യൂസുഫ് പഠാന്‍,ബദരിനാദ് തുടങ്ങിയവര്‍ക്കെല്ലാം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്തവരാണ്. എന്നാല്‍ മറ്റ് താരങ്ങള്‍ക്കൊന്നും രോഗം സ്ഥിരീകരിച്ചിട്ടില്ല. സച്ചിന്‍ താമസിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം 36000 പേര്‍ക്കാണ് രോഗ ബാധ ഉണ്ടാവുന്നതെന്നാണ് വിവരം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും കോവിഡ് വ്യാപനം ശക്തമായി തുടരുന്നുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ പല ആളുകള്‍ക്കും ജാഗ്രത നഷ്ടമായിട്ടുണ്ട്. അതിനാല്‍ത്തന്നെ നിയന്ത്രണാധീതമായി രോഗവ്യാപനം തുടരുകയാണ്. പല രാജ്യങ്ങളും മൂന്നാം ഘട്ട ലോക്ഡൗണിലേക്ക് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

47കാരനായ സച്ചിന്‍ റോഡ് സേഫ്റ്റി ടി20 സീരിസില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 7 മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 34 ഫോറും നാല് സിക്‌സും പറത്തിയ സച്ചിന്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു. സച്ചിന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Story first published: Friday, April 2, 2021, 12:50 [IST]
Other articles published on Apr 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X