Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ ഭീതി, വിംബിള്‍ഡണും സീരീ എയും ഉപേക്ഷിക്കും

ഈ വര്‍ഷം വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പ് നടക്കില്ല. കൊറോണ വൈറസുബാധ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് ജര്‍മ്മന്‍ ടെന്നീസ് ഫെഡറേഷന്‍. ഡിടിബി വൈസ് പ്രസിഡന്റ് ഡിര്‍ക്ക് ഹോര്‍ഡോഫ് ഇക്കാര്യം സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 29 -നാണ് ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ഷിപ്പ് നടക്കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യത തീരെയില്ല. 1945 -ന് ശേഷം ഇതാദ്യമായാണ് വിംബിള്‍ഡണ്‍ റദ്ദുചെയ്യാന്‍ സംഘാടകര്‍ തീരുമാനിക്കുന്നത്.

കൊറോണ ഭീതി, വിംബിള്‍ഡണും സീരീ എയും ഉപേക്ഷിക്കും

മുന്‍പ്, രണ്ടാം ലോകമഹായുദ്ധക്കാലത്ത് മാത്രമേ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചിരുന്നുള്ളൂ. വരും ആഴ്ചയില്‍ ടൂര്‍ണമെന്റ് ഔദ്യോഗികമായി റദ്ദാക്കിയ കാര്യം സംഘാടകര്‍ പ്രഖ്യാപിക്കുമെന്ന് ഹോര്‍ഡോഫ് അറിയിച്ചു. ബുധനാഴ്ച്ച ചേരുന്ന ബോര്‍ഡ് മീറ്റിങ്ങിന് ശേഷമായിരിക്കും അന്തിമ തീരുമാനം വരിക. കൊറോണ വിനാശം വിതയ്ക്കുന്ന ഇറ്റലിയില്‍ സീരീ എ സീസണും പാതിവഴിയില്‍ വേണ്ടെന്നുവെയ്ക്കാനുള്ള ആലോചനയിലാണ് ഇറ്റാലിയന്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം എഐസി പ്രസിഡന്റ് ഡാമിയാനോ ടോമസി ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. നിലവില്‍ ഏപ്രില്‍ മൂന്നുവരെയാണ് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

വൈറസുബാധ നിയന്ത്രവിധേയമാകാത്തതുകൊണ്ട് ഏപ്രിലിലും മത്സരങ്ങള്‍ പുനഃരാരംഭിക്കാന്‍ വഴിയില്ല. കായിക മത്സരങ്ങള്‍ക്കുള്ള വിലക്ക് ഏപ്രിലിലും തുടരുമെന്ന് ഇറ്റലിയുടെ സ്‌പോര്‍ട്‌സ് മന്ത്രി വിന്‍സെന്‍സോ സ്പാഡഫോറ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്‍പതിനാണ് സീരീ എ സീസണില്‍ അവസാന മത്സരം അരങ്ങേറിയത്. ഏപ്രില്‍ക്കൂടി വിലക്ക് നീളുന്നതോടെ സീരീ എ ഉപേക്ഷിക്കാനുള്ള മട്ടിലാണ് എഐഎസി. നിലവില്‍ യുവന്റാസാണ് ലീഗിലെ മുന്‍നിരക്കാര്‍. സീസണില്‍ എല്ലാ ടീമുകളും 26 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തില്‍ കായിക ലോകത്തിന് സംഭവിച്ച മറ്റു നഷ്ടങ്ങളും ചില്ലറയല്ല. ഒളിമ്പിക്‌സടക്കം എല്ലാ കായിക മത്സരങ്ങളും നീട്ടി. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇംഗ്ലീഷ് ഹോം പരമ്പരയും അനിശ്ചിതത്വത്തിലാണ്. ഇവ രണ്ടും ഉപേക്ഷിച്ചാല്‍ സംഭവിക്കുന്ന സാമ്പത്തിക ക്ഷീണം വലുതായിരിക്കും.

അതുകൊണ്ടാണ് കൊറോണക്കാലത്തും മത്സരം നടത്തുന്നതിനെ കുറിച്ച് ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ആലോചിക്കുന്നത്. മൈതാനത്തും സ്റ്റേഡിയത്തിലും കൊറോണ വൈറസ് ചെക്ക് പോയിന്റുകളും ഐസോലേഷന്‍ പോയിന്റുകളും സ്ഥാപിച്ച് ഹോം പരമ്പരയ്ക്ക് ഒരുക്കംകൂട്ടാന്‍ കഴിയുമോയെന്ന് ഇസിബി ആലോചന തുടങ്ങി.

Story first published: Monday, March 30, 2020, 15:26 [IST]
Other articles published on Mar 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+