Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേന്ദ്രത്തിന്റെ വിസാ വിലക്ക്, ഐപിഎല്ലില്‍ പുതിയ പ്രതിസന്ധി

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാറ്റിവെയ്‌ക്കേണ്ടി വരുമോ? ബിസിസിഐ ആശങ്കയിലാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുകയാണ് മുന്നിലുള്ള പ്രധാന പോംവഴി. എന്തായാലും ശനിയാഴ്ച്ച ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തോടെ തീരുമാനം അറിയാം. ഇതേസമയം, ഇപ്പോള്‍ മറ്റൊരു അനിശ്ചിതത്വമുണ്ട് ബോര്‍ഡിന് മുന്നില്‍. കൊറോണ 'മഹാമാരി'യെ തടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസാ വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാനാവില്ല.

കൊറോണ മഹാമാരിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കിയത്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ വിലക്ക് നിലനില്‍ക്കും. വിസാ നിയന്ത്രണത്തില്‍ തൊഴില്‍, പ്രഫഷണല്‍ വിസകള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. നിലവില്‍ ബിസിനസ് വിസയിലാണ് വിദേശ താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നത്. ഇക്കുറി 63 വിദേശ താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. കൊറോണ ഭീതി മുന്‍നിര്‍ത്തി ഇറ്റലി, ജര്‍മനി, ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ipl2020

ഐപിഎല്‍ നടക്കുമോ?

ഷെഡ്യൂള്‍ പ്രകാരം മാര്‍ച്ച് 29 -നാണ് ഐപിഎല്‍ 13 ആം സീസണിന് ഇന്ത്യയില്‍ തുടക്കമാവുക. ഉദ്ഘാടന മത്സരം വാംഖഡേയില്‍ നടക്കും. കഴിഞ്ഞതവണത്തെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം. പക്ഷെ ഇതു നടക്കുമോയെന്ന കാര്യത്തിലാണ് ഇപ്പോള്‍ ആശങ്ക. രാജ്യാന്തര, ദേശീയ തലത്തില്‍ കായിക മത്സരങ്ങളെല്ലാം മാറ്റിവെയ്ക്കപ്പെടുകയാണ്. ഇംഗ്ലണ്ടിലും ഇറ്റലിയിലും അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

ipl2020

നേരത്തെ, ഭുവനേശ്വറില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യാ - ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരവും മാറ്റുകയുണ്ടായി. ജനങ്ങള്‍ കൂടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങളിലൊന്ന്. ഈ സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താനായിരിക്കും അധികൃതര്‍ ആലോചിക്കുക. കളി കാണാനെത്തുന്ന ആളുകള്‍ക്കായി മാസ്‌ക്കുകള്‍ ഉറപ്പുവരുത്താമെന്നാണ് ഐപിഎല്‍ ഭരണസമിതി ആദ്യം കരുതിയത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന് വൈകാതെ ഇവര്‍ തിരിച്ചറിഞ്ഞു.

Story first published: Monday, March 16, 2020, 15:54 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+