വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍ബിഎ താരത്തിന് കൊറോണ; സീസണിലെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂയോര്‍ക്ക്: കൊറോണ അമേരിക്കന്‍ എന്‍ബിഎ ലീഗിനേയും ബാധിക്കുന്നു. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിയിലെ ഉട്ടാ ജാസ് ടീമിലെ റൂഡി റോബര്‍ട്ട് എന്ന കളിക്കാരനാണ് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന ലീഗിലെ എല്ലാ മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചു. മറ്റേതെങ്കിലും ടീമിലെ കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സീസണിലെ മത്സരങ്ങള്‍ നടക്കില്ലെന്ന് ലീഗ് സംഘാടകര്‍ അറിയിച്ചു. താരവുമായി അടുത്ത് ഇടപഴകിയ കളിക്കാരെ നിരീക്ഷിച്ചുവരികയാണ്. ആവശ്യമുള്ളവരെ ഐസൊലേഷനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തയും ഒക്ലഹോമ സിറ്റിയും തമ്മില്‍ മത്സരം നടക്കാനിരിക്കെയായിരുന്നു കളിക്കാരന് രോഗമുണ്ടെന്ന വിവരം പുറത്തായത്. വാമപ്പിലുണ്ടായിരുന്ന താരങ്ങളെല്ലാം ഉടന്‍ മടങ്ങുകയും ചെയ്തു.

അമേരിക്കയില്‍ പല ഭാഗത്തും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. എന്‍ബിഎ സീസണില്‍ ഒട്ടേറെ കളികള്‍ ബാക്കി നില്‍ക്കുകയാണ്. കളികള്‍ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ കോടികളുടെ നഷ്ടമാണ് സംഭവിക്കുക. എന്നാല്‍, സാമ്പത്തിക നഷ്ടത്തിനപ്പുറം ജനങ്ങളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.

basketball-

അത്‌ലറ്റികോ മാഡ്രിഡ് കളിച്ച ഫുട്‌ബോള്‍ എനിക്ക് മനസിലാകുന്നില്ല; വിമര്‍ശനവുമായി ക്ലോപ്അത്‌ലറ്റികോ മാഡ്രിഡ് കളിച്ച ഫുട്‌ബോള്‍ എനിക്ക് മനസിലാകുന്നില്ല; വിമര്‍ശനവുമായി ക്ലോപ്

ഇറ്റാലിയന്‍ സീരി എ ടീം യുവന്റസിന്റെ പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവരുമായി താരം അടുത്തിടപഴകിയതായി വ്യക്തമായതോടെ കളിക്കാരെല്ലാം നിരീക്ഷണത്തിലാണ്. ഇതാദ്യമായാണ് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരത്തിനും കൊറോണ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചെങ്കിലും താന്‍ സന്തോഷവാനാണെന്നുകാട്ടി താരം സോഷ്യല്‍ മീഡിയയിലെത്തി. രോഗപ്രതിരോധത്തിന് ഏവരും സഹകരിക്കണമെന്നും റുഗാനി അഭ്യര്‍ഥിച്ചു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ രോഗ ബാധിതരായ പ്രദേശമാണ് ഇറ്റലി. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക വിനോദങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മത്സരം മാറ്റിവെച്ചിരുന്നു. ബുധനാഴ്ച ആഴ്‌സണലും സിറ്റിയും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവെച്ചത്. ഇതാദ്യമായാണ് പ്രീമിയര്‍ ലീഗില്‍ കൊറോണ ഭീഷണിയെത്തുടര്‍ന്ന് മത്സരം മാറ്റിവെക്കുന്നത്. ഒളിമ്പിയാക്കോസ് ഉടമ എവന്‍ഗെലോസ് മരിനാക്കിസുമായി ആഴ്‌സണള്‍ താരങ്ങള്‍ അടുത്തു ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് മത്സരം മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ട്. എവന്‍ഗെലോസിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രീമിയര്‍ ലീഗ് സംഘാടകര്‍ അറിയിച്ചു.

Story first published: Monday, March 16, 2020, 15:52 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X