For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണയില്‍ ആശങ്കയില്ലെന്ന് കേന്ദ്രമന്ത്രി; ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പൂര്‍ണസംഘമെത്തും

ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വരാനിരിക്കുന്ന ഒളിമ്പിക്‌സിലും ഭീഷണിയായിരിക്കുകയാണ്. ഒളിമ്പിക്‌സ് നടക്കേണ്ട ജപ്പാനിലും ഒട്ടേറെ പേര്‍ക്ക് വൈറസ് പിടിപെട്ടതോടെ ടോക്യോ ഒളിമ്പിക്‌സ് നടത്തിപ്പിനെക്കുറിച്ചും സംശയം ഉയര്‍ന്നുകഴിഞ്ഞു. ഒളിമ്പിക്‌സിനുള്ള ഒരുക്കം നടക്കേണ്ട സമയത്ത് ജപ്പാനില്‍ അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കത്തിനും വൈറസ് ഭീഷണിയുണ്ട്. എന്നാല്‍, ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഇന്ത്യ ഒളിമ്പിക്‌സില്‍ പൂര്‍ണസംഘവുമായി എത്തുമെന്നും വ്യക്തമാക്കുകയാണ് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ വിദേശത്ത് പരിശീലനം നടത്തുന്നതിനെതിരെ ദേശീയ റൈഫിള്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

olympics

ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കം ശരിയായ രീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ടോക്യോവിലും പൂര്‍ണസംഘവുമായി എത്തും. ഇന്നത്തെ ലോകത്ത് ഒരു രാജ്യവും ഒറ്റപ്പെട്ടതല്ല. ഏതെങ്കിലും രാജ്യത്ത് പ്രശ്‌നമുണ്ടെങ്കില്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ പിന്തുണയുണ്ടാകും. ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ടോക്യോ ഒളിമ്പിക്‌സ് ചരിത്രപരമാണ്. ഇന്ത്യ അതില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്ത് 9വരെയാണ് ഒളിമ്പിക്‌സ് നടക്കേണ്ടത്. കൊറോണ വൈറസ് വ്യാപനം തടയാനായില്ലെങ്കില്‍ ഒളിമ്പിക്‌സിനേയും അത് കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, February 28, 2020, 11:18 [IST]
Other articles published on Feb 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+