വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് ധനസഹായം പ്രഖ്യാപിച്ച് റോജര്‍ ഫെഡര്‍, കയ്യയച്ച് സഹായിച്ച് സിന്ധവും

കൊറോണ മഹാമാരിയില്‍ നാടും നഗരവും ഉഴറുമ്പോള്‍ സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സഹായഹസ്തവുമായി രംഗത്ത്. കൊറോണ വൈറസുബാധയേറ്റവരുടെ കുടുംബങ്ങള്‍ക്ക് റോജര്‍ ഫെഡററും ഭാര്യ മിര്‍ക്കയും ചേര്‍ന്ന് പത്തു ലക്ഷം സ്വിസ് ഫ്രാങ്ക്‌സ് (7.7 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ചു.

ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഈ സാഹചര്യത്തില്‍ ആരും തുണയില്ലാതെ ഒറ്റപ്പെട്ടുപോകരുത്. സ്വിറ്റര്‍സര്‍ലണ്ടിലെ നിരാലംബരുടെ സഹായത്തിന് ഭാര്യ മിര്‍ക്കയ്‌ക്കൊപ്പം ചേര്‍ന്ന് പത്തു ലക്ഷം സ്വിസ് ഫ്രാങ്ക്‌സ് സംഭാവന ചെയ്യുമെന്ന് താരം ട്വിറ്ററില്‍ അറിയിച്ചു. ഈ സമര്‍പ്പണം കേവലമൊരു തുടക്കം മാത്രമാണ്. ദുരിതത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ ഒത്തിരിയുണ്ട്. ഇവരെ പിന്തുണയ്ക്കാന്‍ മറ്റുള്ളവരും വൈകാതെ അണിനിരക്കുമെന്ന് ടെന്നീസ് ഇതിഹാസം പ്രത്യാശ പ്രകടിപ്പിച്ചു. ലോകം ഒറ്റക്കെട്ടായി കൊറോണ മഹാമാരിയെ നേരിടുമെന്നും താരം അഭിപ്രായപ്പെട്ടു.

നിലവില്‍ കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് ഫെഡറര്‍ വിശ്രമത്തിലാണ്. മെയ് മാസം നിശ്ചയിച്ചിരുന്ന ഫ്രഞ്ച്് ഓപ്പണില്‍ പങ്കെടുക്കില്ലെന്ന് ഫെഡറര്‍ അറയിക്കുകയുണ്ടായി. എന്നാല്‍ കൊറോണ വൈറസുബാധയുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ തീയതി സംഘാടകര്‍ മാറ്റി. പുതിയ തീരുമാനം പ്രകാരം സെപ്തംബര്‍ 20 -നാണ് ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നടക്കുക. സ്വിറ്റ്‌സര്‍ലണ്ടില്‍ ഇതുവരെ 8,000 -ല്‍പ്പരം ആളുകള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

rogerfederer

ബാറ്റിങ് ഇതിഹാസങ്ങള്‍... പക്ഷെ ലോകകപ്പില്‍ ഒരവസരം പോലുമില്ല, ലിസ്റ്റില്‍ ഇന്ത്യന്‍ താരവും!ബാറ്റിങ് ഇതിഹാസങ്ങള്‍... പക്ഷെ ലോകകപ്പില്‍ ഒരവസരം പോലുമില്ല, ലിസ്റ്റില്‍ ഇന്ത്യന്‍ താരവും!

ഇതേതസമയം ഇന്ത്യയില്‍, കൊറോണ വൈറസുബാധ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ദേശീയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 600 -ലേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 14 വരെ രാജ്യം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ നാലു ലക്ഷത്തില്‍പ്പരം ആളുകള്‍ക്കാണ് കൊറോണ ബാധയുള്ളത്.

നിലവില്‍ കൊറോണ വ്യാപനം മുന്‍നിര്‍ത്തി കായിക ലോകം ഒന്നടങ്കം സ്തംഭിച്ചു നില്‍ക്കുകയാണ്. ലോകമെങ്ങമുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തി. ഈ വര്‍ഷം നടക്കാനിരുന്ന ടോക്യോ ഒളിമ്പിക്‌സ്് അടുത്തവര്‍ഷത്തേക്ക് നീട്ടിയിട്ടുണ്ട്. റാങ്കിങ് അടിസ്ഥാനപ്പെടുത്തി ടോക്യോ ഒളിമ്പിക്‌സിന് പിവി സിന്ധു യോഗ്യത നേടിക്കഴിഞ്ഞു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒരുവര്‍ഷം കൂടി താരത്തിന് കാത്തിരിക്കേണ്ടതായുണ്ട്. നേരത്തെ, 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സിന്ധു കരസ്ഥമാക്കിയിരുന്നു.

Story first published: Thursday, March 26, 2020, 14:52 [IST]
Other articles published on Mar 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X