For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്തെ ഐപിഎല്ലിന് പണി വരുന്നു; കോടതി തീരുമാനിക്കും

ചെന്നൈ: ഇന്ത്യയില്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കെ മാര്‍ച്ച് 29 ന് തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന് പിടിവേണേക്കുമെന്ന് സൂചന. ഐപിഎല്‍ നിശ്ചിത സമയത്ത് നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ മത്സരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ ഒരാള്‍ ഹര്‍ജി ഫയല്‍ ചെയ്തതും ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഐപിഎല്‍ നടത്താന്‍ ബിസിസിഐ അനുവദിക്കരുതെന്നു കാട്ടിയാണ് കോടതിയില്‍ കേസെത്തിയിരിക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍ണമെന്നാണ് അഡ്വ. ജി അലക്‌സ് ബെന്‍സിഗറിന്റെ ആവശ്യം. ജസ്റ്റിസ് എം എം സുന്ദരേശ്, ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി എന്നിവരടങ്ങുന്ന ബെഞ്ച് മാര്‍ച്ച് 12ന് ഹര്‍ജി പരിഗണിക്കും. കോവിഡ് 19 എന്ന വൈറസ് രോഗത്തിന് ഇതുവരെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.

ipl2020

ഇന്ത്യയില്‍ വൈറസ് രോഗം പടരുന്നത് ആരംഭിച്ചിട്ടുണ്ടെന്നും അത് വലിയൊരു ദുരന്തത്തിലേക്ക് രാജ്യത്തെ നയിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏപ്രില്‍ 3 വരെ ഇറ്റലിയില്‍ കായിക മത്സരങ്ങള്‍ വിലക്കിയ കാര്യവും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കോറോണ വൈറസ് പോലെ വലിയ രീതിയില്‍ ജനങ്ങളെ ബാധിച്ചേക്കാവുന്ന വിഷയം മുന്നിലുള്ളപ്പോള്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ അനുവദിക്കരുതെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. നേരത്തെ, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഐപിഎല്‍ അനുവദിക്കണോ എന്ന കാര്യം ആലോചിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്‍ നിശ്ചിത സമയത്ത് നടക്കുമെന്നാണ് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 60 ല്‍ അധികം കൊറോണ ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Story first published: Monday, March 16, 2020, 15:59 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+