വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീഷണി ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കത്തെ ബാധിക്കുന്നു; ഷൂട്ടര്‍മാരുടെ പരിശീലനം റദ്ദാക്കി

ന്യൂഡല്‍ഹി: ചൈനയില്‍ ആരംഭിച്ച് ലോകത്തെ മറ്റുഭാഗങ്ങളിലേക്കും പടര്‍ന്നുകഴിഞ്ഞ കൊറോണ വൈറസ് ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും തിരിച്ചടിയാകുന്നു. വരാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായ ഷൂട്ടിങ്ങില്‍ പരിശീലനം നടത്താനാകാതെ ബുദ്ധിമുട്ടുകയാണ് കായിക താരങ്ങള്‍. കൊറിയയിലും ഇറ്റലിയിലുമായി നടത്താനിരുന്ന പരിശീലന പരിപാടി റദ്ദാക്കിക്കഴിഞ്ഞു.

ഇറ്റലിയില്‍ പരിശീലനം നടത്തായിരുന്നു ഇന്ത്യന്‍ ഷൂട്ടിങ് ഫെഡറേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇറ്റലിയില്‍ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇത് റദ്ദാക്കി. സൗത്ത് കൊറിയയില്‍ നടത്താനിരുന്ന പ്രീ ഒളിമ്പിക്‌സ് ബേസും വേണ്ടെന്നുവെച്ചു. ഇറ്റലി, കൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് ഷൂട്ടിങ് ഫെഡറേഷന്റെ തീരുമാനം.

കൊറോണയില്‍ ആശങ്കയില്ലെന്ന് കേന്ദ്രമന്ത്രി; ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പൂര്‍ണസംഘമെത്തുംകൊറോണയില്‍ ആശങ്കയില്ലെന്ന് കേന്ദ്രമന്ത്രി; ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പൂര്‍ണസംഘമെത്തും

shooting

മറ്റു രാജ്യങ്ങളില്‍ ഷൂട്ടിങ് പരിശീലനം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. നോര്‍വെ ഉള്‍പ്പെടെയുള്ള സുരക്ഷിത രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. ജപ്പാനിലെ അതേ സമയക്രമമുള്ളതിനാണ് കൊറിയയില്‍ പ്രീ ഒളിമ്പിക് ബേസ് നടത്താന്‍ തീരുമാനിച്ചത്. കൊറിയയില്‍നിന്നും നേരിട്ട് ജപ്പാനിലേക്ക് പറക്കാനായിരുന്നു പരിപാടി. എന്നാല്‍, ഇത് നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം, കൊറോണ ഭീഷണി ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കത്തെ ബാധിക്കില്ലെന്നാണ് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം.

Story first published: Friday, February 28, 2020, 12:02 [IST]
Other articles published on Feb 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X